Health | യൂറിക് ആസിഡ് നിയന്ത്രിക്കാം; 5 പാനീയങ്ങൾ ഇതാ

 
Control Uric Acid; Here are 5 Beverages

Representational Image Generated by Meta AI

ADVERTISEMENT

● ചൂടുവെള്ളം യൂറിക് ആസിഡ് സാന്ദ്രത കുറയ്ക്കുന്നു.
● കക്കിരി ജ്യൂസിൽ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട് 
● കറ്റാർ വാഴ ജ്യൂസ് ദഹനവ്യവസ്ഥ ശുദ്ധീകരിക്കുന്നു.

ന്യൂഡൽഹി: (KVARTHA) പ്യൂരിന്‍സ് എന്നറിയപ്പെടുന്ന ഓര്‍ഗാനിക് സംയുക്തങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളെയും പാനീയങ്ങളെയും ശരീരം വിഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രാസവസ്തുവാണ് യൂറിക് ആസിഡ്. സാധാരണയായി വൃക്കകൾ യൂറിക് ആസിഡ് രക്തത്തിൽ നിന്ന് അരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുന്നു. 

Aster_MIMS

എന്നിരുന്നാലും, രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് വളരെയധികം ഉയരുമ്പോള്‍, അവ സന്ധികളിലും ടിഷ്യുകളിലും മൂര്‍ച്ചയുള്ള പരലുകളായി അടിഞ്ഞുകൂടുന്നു. ഇത് വീക്കം, വേദന എന്നിവയ്ക്ക് കാരണമാകും. കൂടാതെ സന്ധിവാതം, വൃക്കയിലെ കല്ലുകള്‍, സന്ധി വീക്കം തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. 

യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

1. പതിവായി വെറും വയറ്റില്‍ ചൂട് വെള്ളം കുടിക്കുക. ശരീരത്തിലെ ശരിയായ ജലാംശം രക്തത്തിലെ യൂറിക് ആസിഡിന്റെ സാന്ദ്രത കുറയ്ക്കാന്‍ സഹായിക്കും.

2. വെറും വയറ്റില്‍ കക്കിരി ജ്യൂസ് കുടിക്കുന്നത് യൂറിക് ആസിഡ് കുറക്കാന്‍ സഹായകമാകും. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള പാനീയമാണിത്. 

3. യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക. കറ്റാര്‍ വാഴ ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാനും യൂറിക് ആസിഡ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശരിയായി നീക്കം ചെയ്യാനും സഹായിക്കുന്നു. 

4. ഉയര്‍ന്ന യൂറിക് ആസിഡിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മികച്ച പാനീയമാണ് കാരറ്റ് ജ്യൂസ്. കാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും പൊട്ടാസ്യവും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വെറും വയറ്റിലാണ് കാരറ്റ് ജ്യൂസ് കുടിക്കേണ്ടത്. 

5. ശരീരഭാരം നിയന്ത്രിക്കാന്‍ മാത്രമല്ല, ഉയര്‍ന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്ന ഒരു മികച്ച പാനീയമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയിലെ സജീവ സംയുക്തങ്ങളും ആന്റിഓക്സിഡന്റ് ഗുണങ്ങളും ഉയര്‍ന്ന യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ഈ വിവരങ്ങൾ പൊതുവായ അറിവിനായി നൽകുന്നതാണ്. ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

High uric acid levels can lead to joint pain and other health issues. Certain beverages like warm water, cucumber juice, aloe vera juice, carrot juice, and green tea can help regulate uric acid levels naturally.

#UricAcid #HealthDrinks #NaturalRemedies #HealthyLiving #Wellness #HealthTips

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia