കൊറോണ ദുരിതാശ്വാസത്തിലേക്ക് സംഭാവന നല്‍കിയവര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.05.2020) തരിശു നിലങ്ങളില്‍ കൃഷിയിറക്കുന്നതടക്കമുള്ള കാര്‍ഷിക രംഗത്തെ സര്‍ക്കാര്‍ ആഹ്വാനങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തുണ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ അറിയിച്ചു. കാര്‍ഷിക വ്യാവസായിക മേഖലയ്‌ക്കേറ്റ തിരിച്ചടി മറികടക്കാന്‍ ഒരു സംയോജിത ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തു കഴിഞ്ഞു. അവസരോചിതമായ വരാപ്പുഴ അതിരൂപതയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തതും സമൂഹ അടുക്കളകളില്‍ സഹായമെത്തിച്ചതുമടക്കം വരാപ്പുഴ രൂപത 3,95,28,570 രൂപയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി മെത്രാപ്പോലീത്ത അറിയിച്ചു.

കൊറോണ ദുരിതാശ്വാസത്തിലേക്ക് സംഭാവന നല്‍കിയവര്‍

ഫെഡറല്‍ ബാങ്ക് കോഴിക്കോട് മേഖലാ ഓഫീസ്, കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിന് 13.44 ലക്ഷം രൂപ സംഭാവന നല്‍കി.

ദുരിതാശ്വാസം

നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്)യുടെ സംഭാവനയായി 25 ലക്ഷം രൂപ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ ഏല്‍പിച്ചു.

റാന്നി മണ്ഡലത്തിലെ സഹകരണ ബാങ്കുകള്‍ 36,03,675 രൂപ

കണ്ണൂര്‍ എ കെ ജി ആശുപത്രി 20 ലക്ഷം

മാള ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ

പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 5 ലക്ഷം. ജീവനക്കാര്‍ 1.4 ലക്ഷം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്‌ച്ചേര്‍സ് കൊച്ചിന്‍ സെന്റര്‍ 5 ലക്ഷം രൂപ

മുന്‍ സുപ്രീം കോടതി ജഡ്ജിയും മുന്‍ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് അരിജിത് പസായത് ഒരു ലക്ഷം രൂപ, (വിശ്വനാഥ് പസായത് മെമ്മോറിയല്‍ കമ്മിറ്റിയുടെ പേരില്‍)

സാമൂതിരി രാജാവിന്റെ ട്രസ്റ്റിഷിപ്പിലുള്ള 48 ക്ഷേത്രങ്ങളിലെ ദേവസ്വം ജീവനക്കാര്‍ 2 ദിവസത്തെ ശമ്പളം 5,66,796

Keywords:  Contributors to Corona Relief, Thiruvananthapuram, News, Compensation, Farmers, Protection, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia