സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധ ഗുളികകളും പുരുഷന്മാര്‍ക്ക് കോണ്ടവും! ലോക് ഡൗണില്‍ കുടുംബാസൂത്രണ നയത്തേപ്പറ്റി ബോധവത്കരണം നടത്തി യുപി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 25.04.2020) ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ആളുകള്‍ വീടുകളില്‍ കഴിയുന്നത് ജനസംഖ്യാ വര്‍ധനവിന് കാരണമാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍. ഈയൊരു പ്രതിസന്ധി മുന്നില്‍ കണ്ട് ജനങ്ങള്‍ക്ക് ഗര്‍ഭനിരോധ ഉറകള്‍ ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്യുകയാണ് ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ല ഭരണകൂടം. ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തില്‍ ഗര്‍ഭനിരോധ ഉറകള്‍ ഉള്‍പ്പെടെയുള്ളവയുടെ കിറ്റുകള്‍ ഓരോ കുടുംബങ്ങളിലും വിതരണം ചെയ്യുന്നുണ്ട്.

ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള സന്നദ്ദപ്രവര്‍ത്തകരെ ഉപയോഗിച്ചാണ് ഇവ വിതരണം ചെയ്യുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം മാത്രം കണക്കിലെടുത്തല്ല ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വിതരണം ചെയ്യുന്നതെന്നും സര്‍ക്കാരിന്റെ കുടുംബാസൂത്രണ നയങ്ങള്‍ പ്രകാരമാണ് ഇവ വിതരണം ചെയ്യുന്നതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധ ഗുളികകളും പുരുഷന്മാര്‍ക്ക് കോണ്ടവും! ലോക് ഡൗണില്‍ കുടുംബാസൂത്രണ നയത്തേപ്പറ്റി ബോധവത്കരണം നടത്തി യുപി

നിലവില്‍ 30,000 ഗര്‍ഭനിരോധ ഉറകളാണ് വിതരണം ചെയ്തിട്ടുള്ളത്. ലോക് ഡൗണ്‍ മൂലം ആളുകള്‍ക്ക് മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുശള്ള അവസരങ്ങള്‍ പരിമിതപ്പെടുന്നതും കൂടുതല്‍ സമയം പങ്കാളിയോടൊത്ത് ചിലവഴിക്കേണ്ടിവരുന്നതും ജനസംഖ്യാ വര്‍ധനവിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.

കിറ്റുകള്‍ വിതരണം ചെയ്യുന്നതിനൊപ്പം ഇവയുടെ ഉപയോഗവും അതുവഴിയുണ്ടാകുന്ന ഗുണങ്ങളെപ്പറ്റിയും ആശാവര്‍ക്കാര്‍മാര്‍ ബോധവത്കരിക്കാനും ശ്രമിക്കുന്നുണ്ട്. മാത്രമല്ല സര്‍ക്കാരിന്റെ കുടുംബാസൂത്രണ നയത്തേപ്പറ്റി ബോധവത്കരണം നടത്തുന്നുമുണ്ട്. സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധ ഗുളികകളും പുരുഷന്മാര്‍ക്ക് കോണ്ടവുമാണ് വിതരണം ചെയ്യുന്നത്.

Keywords:  News, National, India, New Delhi, Uttar Pradesh, Family, Health, Condoms being home delivered in Ballia dist in UP
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia