ലൈംഗിക പീഡനത്തിനിരയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അസം സ്വദേശികളുടെ 5 വയസുകാരി മകളുടെ നില ഗുരുതരം; മലദ്വാരത്തിലും കുടലിലും മുറിവുകള്‍, അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി
Mar 30, 2021, 20:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 30.03.2021) ലൈംഗിക പീഡനത്തിനിരയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അസം സ്വദേശികളുടെ അഞ്ചു വയസുകാരി മകളുടെ നില ഗുരുതരം. വിദഗ്ധ പരിശോധനയില്‍ മലദ്വാരത്തിലും കുടലിലും മുറിവുകള്‍ കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലെ സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ ആണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. കുട്ടിയുടെ ആരോഗ്യനിലയില്‍ വലിയ മാറ്റമില്ലെന്ന് ആര്‍ എം ഒ ഡോ. ജയപ്രകാശ് അറിയിച്ചു. അസം സ്വദേശികളും മൂവാറ്റുപുഴ പെരുമുറ്റത്ത് വാടകക്ക് താമസിക്കുന്നവരുമായ ദമ്പതികളുടെ കുഞ്ഞിനെ ഇക്കഴിഞ്ഞ 27 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയും വയര്‍ വീര്‍ത്തുവരുകയും മലദ്വാരത്തിലൂടെ രക്തം പോകുന്നതും ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ കുട്ടിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. തുടര്‍ന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വിശദ പരിശോധനയിലാണ് കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവും രണ്ടാനമ്മയുമാണ് ആശുപത്രിയിലുള്ളത്. പിതാവിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് രണ്ടാനമ്മയുടെ പ്രതികരണം.
ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മാതാവിനെ സന്ദര്‍ശിച്ച നവജീവന്‍ തോമസ്, ചികിത്സക്ക് ആവശ്യമായ മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്തു. കുട്ടിയെ പരിചരിക്കാന്‍ നവജീവന്‍ വളന്റിയര്‍മാരെ വിട്ടുനല്‍കുമെന്നും മാതാവിനൊപ്പമുള്ള കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Condition of 5-year-old daughter of an Assam native who is being treated in intensive care unit is critical, Kottayam, News, Health, Health and Fitness, Molestation, Child, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
