മെഡികല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ സമഗ്ര മാറ്റം; സമയം വൈകാതിരിക്കാന്‍ പുതിയ സംവിധാനം; അടിയന്തര ചികിത്സാ വിഭാഗത്തില്‍ ചെസ്റ്റ് പെയിന്‍ ക്ലിനിക്; ഉടനടി പരിശോധനകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.03.2022) തിരുവനന്തപുരം മെഡികല്‍ കോളജില്‍ അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് കാലതാമസമില്ലാതെ അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ പുതിയ സംവിധാനമേര്‍പെടുത്തുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിരന്തര ഇടപെലുകളെ തുടര്‍ന്നാണ് പുതിയ സംവിധാനം വരുന്നത്. മെഡികല്‍ കോളജിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന് ഒരു വിദഗ്ധ കമിറ്റി രൂപീകരിച്ചിരുന്നു.
Aster mims 04/11/2022

മെഡികല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ സമഗ്ര മാറ്റം; സമയം വൈകാതിരിക്കാന്‍ പുതിയ സംവിധാനം; അടിയന്തര ചികിത്സാ വിഭാഗത്തില്‍ ചെസ്റ്റ് പെയിന്‍ ക്ലിനിക്; ഉടനടി പരിശോധനകള്‍


ഈ കമിറ്റി അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്നവര്‍ക്ക് സമയം ഒട്ടും വൈകാതെ എങ്ങനെ ഫലപ്രദമായി ചികിത്സ ലഭ്യമാക്കാം എന്ന് പഠനം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ സംവിധാനം ഏര്‍പെടുത്തുകയും ചെയ്തു. അപകടത്തില്‍പെട്ട് വരുന്ന രോഗികള്‍ക്കും മറ്റ് രോഗങ്ങളുമായി വരുന്നവര്‍ക്കും ഈ സേവനം ലഭ്യമാകും. ഇവര്‍ക്കുള്ള സര്‍ജറി, തീവ്രപരിചരണം എന്നിവ ഒട്ടും കാലതാമസം വരുത്താതിരിക്കാനാണ് പുതിയ സംവിധാനം.

മന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെയാണ് പുതിയ സംവിധാനം വരുന്നത്. മെഡികല്‍ കോളജില്‍ ചെസ്റ്റ് പെയിന്‍ ക്ലിനികും ആരംഭിക്കും. നെഞ്ച് വേദനയുമായും മറ്റ് ഹൃദസംബന്ധമായ അസുഖങ്ങളുമായും വരുന്നവര്‍ക്ക് ഉടനടി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇവരെ പെട്ടന്ന് കാര്‍ഡിയോളജി വിഭാഗത്തിലേക്ക് മാറ്റി അടിയന്തര ചികിത്സ നല്‍കും. കാലതാമസമില്ലാതെ ആവശ്യമായവര്‍ക്ക് ഐ സി യു, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ചികിത്സകളും നല്‍കും.

ഇതുകൂടാതെ അപകടങ്ങളില്‍പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സ ഒട്ടും വൈകാതിരിക്കാന്‍ ചുവപ്പ് ടാഗ് നല്‍കും. ചുവപ്പ് ടാഗ് ഉള്ളവര്‍ക്ക് വരി നില്‍ക്കണമെന്നില്ല. എക്സ്റേ, സ്‌കാന്‍ തുടങ്ങിയ പരിശോധനകള്‍ക്ക് ആദ്യ പരിഗണന നല്‍കും. സര്‍ജറി വിഭാഗത്തിന് കീഴില്‍ മറ്റ് വിഭാഗങ്ങളുടെ സഹകരണത്തോടെ ഉടനടി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ശസ്ത്രക്രിയ വേണ്ടവര്‍ക്ക് അടിയന്തരമായി ശസ്ത്രക്രിയയും നടത്തും.

Keywords: Comprehensive change in  emergency department of  Medical College, Thiruvananthapuram, News, Health, Health and Fitness, Health Minister, Medical College, Treatment, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia