ശിശുരോഗവിദഗ്ധന്‍ ഇല്ലാത്തതിനാല്‍ തിരിച്ചയച്ചു; ആലുവയില്‍ അബദ്ധത്തില്‍ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി
Aug 2, 2020, 11:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 02.08.2020) ആലുവയിലല്‍ മൂന്ന് വയസുള്ള കുട്ടി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി - രാജു ദമ്പതികളുടെ പ്രിത്വിരാജ് (3) ആണ് മരിച്ചത്. കുട്ടി അബദ്ധത്തില്‍ നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല എന്നാണ് പരാതി. ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു.
കുട്ടിയെ ആദ്യം ആലുവ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയിയിലെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളേജിലും കുട്ടിയെ കൊണ്ടുപോയിരുന്നു.
എന്നാല്‍ കുട്ടിക്ക് പഴവും ചോറും കൊടുത്താല്‍ മതിയെന്ന് പറഞ്ഞു മടക്കി അയച്ചു. രാത്രിയോടെ കുട്ടിയുടെ നില മോശമായി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വന്നത് കൊണ്ട് കുട്ടിയെ അഡ്മിറ്റ് ആക്കാന്‍ പറ്റില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് പറഞ്ഞുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു.
ശിശുരോഗവിദഗ്ധന്‍ ഇല്ലാത്തതിരുന്നത് കൊണ്ടാണ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്നാണ് ആലുവ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. കുട്ടിയുടെ എക്‌സറേ എടുത്തിരുന്നുവെന്നും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നാണോ എന്ന് ചോദിച്ചിരുന്നില്ലെന്നും സൂപ്രണ്ട് പ്രസന്നകുമാരി പറയുന്നു.
കുഞ്ഞിന്റെ ചെറുകുടലില്‍ ആയിരുന്നു നാണയം ഉണ്ടായിരുന്നത്. ഇതിന്റെ ചികിത്സയ്ക്ക് ആവശ്യമായ ഗാസ്‌ട്രോ സര്‍ജറി സൗകര്യം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് മെഡിക്കല്‍ കോളേജിലേക്ക് മടക്കിയത് എന്നും എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Keywords: News, Kerala, Health, Kochi, Baby, Death, Treatment, Hospital, Allegation, Family, Complaint child died denied treatment in Aluva
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.