Complaint Against Hospital | ചുമയുടെ മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷന്‍ നല്‍കിയതായി പരാതി; ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 9-ാം ക്ലാസുകാരന്‍ ആശുപത്രിയില്‍; ആരോപണം അടിസ്ഥാന രഹിതമെന്ന് അധികൃതര്‍
Jul 4, 2022, 13:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com) പനിബാധിച്ച് എത്തിയ കുറ്ററ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരന് മരുന്നിന് പകരം തറ വൃത്തിയാക്കുന്ന ലോഷന്‍ നല്‍കിയതായി പരാതി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് ഗുരുതര ചികില്‍സാ പിഴവ് ആരോപണം.
പിതാവ് അനില്‍കുമാറിനൊപ്പം പനിക്ക് മരുന്ന് വാങ്ങാനാണ് ആശിഖ് ആശുപത്രിയില്‍ എത്തിയത്. ചുമയ്ക്കുള്ള മരുന്നിന് കുപ്പി വേണമെന്ന് ഫാര്‍മസിയില്‍ നിന്ന് പറഞ്ഞപ്പോള്‍ അനില്‍കുമാര്‍ പുറത്തുനിന്ന് കുപ്പി കൊണ്ടുവന്ന് മരുന്നുവാങ്ങിയെന്നും പിന്നീട് വീട്ടിലെത്തി മരുന്ന് കഴിച്ചപ്പോഴാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതെന്നും ബന്ധുക്കള്‍ പറഞ്ഞു. ചുമയുടെ മരുന്നായി തറ തുടയ്ക്കുന്ന ലോഷനാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ചതെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. മരുന്ന് കഴിച്ചപ്പോള്‍ വയറ്റില്‍ നീറ്റലുണ്ടായെന്നാണ് പറയുന്നത്.
ഉടന്‍ തന്നെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ വിവരം അറിയിച്ചു. കുട്ടിയെ പിന്നീട് കൊട്ടാരക്കര താലൂകാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പുത്തൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ആശുപത്രി ജീവനക്കാര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം.
എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഡിഎംഒയ്ക്ക് ആശുപത്രി മെഡികല്‍ ഓഫിസര്‍ റിപോര്‍ട് സമര്‍പിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

