വിവാദങ്ങളില്‍നിന്ന് തലയൂരാനാവാതെ ആലപ്പുഴ മെഡികല്‍ കോളജ്; തലയ്ക്ക് പരിക്കേറ്റ കുട്ടിയ്ക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് പരാതി
Sep 29, 2021, 13:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അമ്പലപ്പുഴ: (www.kvartha.com 29.09.2021) അപകടത്തില്‍പെട്ട് തലക്ക് പരിക്കേറ്റ കുട്ടിയ്ക്ക് ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. കായംകുളം കൊറ്റുകുളങ്ങര കൊട്ടക്കാട് കെ എ നൗശാദാണ് മകന്‍ മുഹമ്മദ് ഇഹ്‌സാന് ചികിത്സ കിട്ടിയില്ലെന്ന് കാട്ടി സൂപ്രണ്ടിന് പരാതി നല്‍കിയത്.
സംഭവത്തെ കുറിച്ച് പിതാവ് പറയുന്നത് ഇങ്ങനെ: ഒരാഴ്ച മുമ്പ് സൈകിളുകള്‍ കൂട്ടിമുട്ടിയാണ് മുഹമ്മദ് ഇഹ്‌സാന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍തന്നെ മെഡികല്‍ കോളജ് ആശുപത്രി അത്യാഹിതത്തിലെത്തിച്ച കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിച്ചല്ല. കുട്ടിയുടെ പൊട്ടിയ തലയുടെ ഭാഗത്ത് മുടി ഉള്‍പെടെ സ്റ്റാപ്ലര്‍ പിന്‍ അടിച്ചുവെക്കുകയായിരുന്നു.
മുറിവ് വൃത്തിയാക്കി മുടി കളയാതെയാണ് ഇത് നടത്തിയത്. ടി ടി പോലും എടുത്തിരുന്നില്ല. തിരിച്ച് വീട്ടിലെത്തിയ കുട്ടിക്ക് അസ്വസ്ഥതയും വേദനയും കൂടിയതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മുറിവ് വൃത്തിയാക്കി രണ്ടാമത് സ്റ്റിച്ചിടുകയുമായിരുന്നു.
മകന് ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് കാട്ടിയാണ് പിതാവ് പരാതി നല്‍കിയത്. ഇതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയതായി നൗശാദ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

