ആരാധനാലയങ്ങളും മാളുകളും ഉടന്‍ തുറക്കരുത്; ഐ എം എ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 05..06.2020) ആരാധനാലയങ്ങളും മാളുകളും ഉടന്‍ തുറക്കരുതെന്ന് ഐ എം എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച അവസരത്തില്‍ ജനജീവിതം സാധാരണ ഗതിയിലേക്ക് മാറുകയാണ്. എന്നാല്‍ നാം ഇന്നും പൊരുതന്നത് അതിശക്തനായ ഒരു വൈറസിനോടാണെന്ന കാര്യം പലരും മറക്കുകയാണ്.

പലരും അശ്രദ്ധരായി മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടുന്ന അവസ്ഥയുമാണ് പലയിടത്തും കണുന്നത്. പുറം രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ക്വാറന്റീന്‍ ലംഘിക്കുകയും പുറത്തിറങ്ങുകയും ചെയ്യുന്ന ഈ അവസരത്തില്‍ രോഗ വ്യാപനം ക്രമാതീതമായി വര്‍ധിക്കുകയാണ്. രോഗം പിടിപ്പെട്ടത് എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്തവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഈ ഒരു ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കുന്നത് രോഗ വ്യാപനം നിയന്ത്രണാതീതമായി തീരാന്‍ കാരണമാവുമെന്നും രോഗികളുടെ എണ്ണം താങ്ങാനാവുന്നതിലും അധികമായേക്കാമെന്നും ഐഎംഎ അറിയിച്ചു.

ആരാധനാലയങ്ങളും മാളുകളും ഉടന്‍ തുറക്കരുത്; ഐ എം എ

ആരാധനാലയങ്ങളും മാളുകളും ഉടന്‍ തുറക്കരുതെന്ന്  തന്നെയാണ് ഐഎംഎയുടെ അഭിപ്രായമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗ്ഗീസ്, സെക്രട്ടറി ഡോ. പി ഗോപികുമാര്‍ എന്നിവര്‍ അറിയിച്ചു.

Keywords:  Kerala, News, Doctor, COVID19, Lockdown, Health, hospital, Community spread chance is more don't open devotional centres and mall IMA.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia