Raju Srivastava | കോമഡി ആര്‍ടിസ്റ്റ് രാജു ശ്രീവാസ്തവയ്ക്ക് വ്യായാമശാലയില്‍വച്ച് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) വ്യായാമശാലയില്‍വച്ച് സ്റ്റാന്‍ഡ് അപ് കോമഡി ആര്‍ടിസ്റ്റ് രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം. ട്രെഡ്മിലില്‍ വ്യായാമത്തിനിടെയായിരുന്നു സംഭവം. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Raju Srivastava | കോമഡി ആര്‍ടിസ്റ്റ് രാജു ശ്രീവാസ്തവയ്ക്ക് വ്യായാമശാലയില്‍വച്ച് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസില്‍ (എയിംസ്) ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടനില തരണം ചെയ്തതായി മറ്റൊരു സ്റ്റാന്‍ഡ് അപ് കോമഡി ആര്‍ടിസ്റ്റായ സുനില്‍ പാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
Aster mims 04/11/2022

വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് താഴെ വീഴുകയായിരുന്നുവെന്നും ഉടന്‍തന്നെ അദ്ദേഹത്തിന്റെ ട്രെയ്‌നര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്നാണ് വിവരം. അവിടെവച്ച് രണ്ടുതവണ സിപിആര്‍ നല്‍കി. നിലവില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Keywords:  News,National,India,New Delhi,Health,Treatment,hospital, Comedian Raju Srivastava Suffers Cardiac Arrest In Gym, Admitted To AIIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia