സംസ്ഥാനത്ത് കോളജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന; വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ക്കും ബാധകം; ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.07.2021) സംസ്ഥാനത്ത് കോളജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന. 18 വയസ് മുതല്‍ 23 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്സിന് മുന്‍ഗണന നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
Aster mims 04/11/2022

സംസ്ഥാനത്ത് കോളജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന; വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ക്കും ബാധകം; ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി

വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പെടെ ഈ മുന്‍ഗണന ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു. കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും സെക്രടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു.

നേരത്തെ 56 വിഭാഗങ്ങള്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന നല്‍കിയിരുന്നു. ഇതിന് പുറമേയാണ് പുതിയ മുന്‍ഗണനാ വിഭാഗങ്ങളെ കൂടി ഉള്‍കൊള്ളിച്ച് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

Keywords:  College students belongs to 18-23 age group gets Covid-19 vaccination priority, Thiruvananthapuram, News, Health, Health and Fitness, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia