കോവിഡ് വ്യാപനം: സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നിയന്ത്രണം വീഴുമോ? യോഗം വിളിച്ച് മുഖ്യമന്ത്രി
Jan 10, 2022, 11:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 10.01.2022) സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകളുടെ പ്രവര്‍ത്തന നിയന്ത്രണം സംബന്ധിച്ച് ആലോചനയില്‍. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പെടെ പങ്കെടുക്കുന്ന കോവിഡ് അവലോകന യോഗത്തിലേക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെയും വിളിച്ചിട്ടുണ്ട്. യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതു ചര്‍ച്ച ചെയ്യുമെന്നാണ് റിപോര്‍ട്.
കോവിഡിന് പുറമെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനവും കണക്കിലെടുത്ത് സംസ്ഥാനത്ത് വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പെടെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് അടച്ചിട്ട മുറികളില്‍ പരമാവധി 75 പേര്, തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 150 പേര് എന്നിങ്ങനെ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.
Keywords: CM to hold Covid review meeting, Thiruvananthapuram, News, COVID-19, Health, Health and Fitness, Chief Minister, Pinarayi Vijayan, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

