എയര്‍പോര്‍ടുകളില്‍ വച്ച് നടത്തുന്ന ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ ഫീസ് 2490/ രൂപയായി നിശ്ചയിച്ചിട്ടുള്ളത് ഓഗസ്റ്റ് 9 ലെ സര്‍കാര്‍ ഉത്തരവ് പ്രകാരമാണെന്ന് മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.10.2021) എയര്‍പോര്‍ടുകളില്‍ വച്ച് നടത്തുന്ന ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ ഫീസ് 2490/ രൂപയായി നിശ്ചയിച്ചിട്ടുള്ളത് 08.09.2021 ലെ സര്‍കാര്‍ ഉത്തരവ് പ്രകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എം രാജഗോപാലിന്റെ സബ് മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
Aster mims 04/11/2022

എയര്‍പോര്‍ടുകളില്‍ വച്ച് നടത്തുന്ന ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ ഫീസ് 2490/ രൂപയായി നിശ്ചയിച്ചിട്ടുള്ളത് ഓഗസ്റ്റ് 9 ലെ സര്‍കാര്‍ ഉത്തരവ് പ്രകാരമാണെന്ന് മുഖ്യമന്ത്രി

സാധാരണ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് റിസല്‍ടിനെ അപേക്ഷിച്ച് കേവലം ഒരുമണിക്കൂറിനുള്ളില്‍ റാപിഡ് ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ റിസല്‍ട് ലഭ്യമാകുന്നു. ഇതിനുള്ള കാട് റിഡ് ജിന് ഏകദേശം 2000/ രൂപ വിലവരുന്നത് കണക്കാക്കിയാണ് ഈ ടെസ്റ്റിന്റെ ഫീസ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഈ ടെസ്റ്റ് കൂടാതെ, അതത് രാജ്യങ്ങളുടെ കോവിഡ് ടെസ്റ്റിംഗ് റെഗുലേറ്ററി പ്രോടോകോളുകള്‍ പ്രകാരം ചെലവ് കുറഞ്ഞതോ കൂടിയതോ ആയ ടെസ്റ്റുകള്‍ തെരഞ്ഞെടുക്കാന്‍ യാത്രക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാന യാത്രക്കൂലി വര്‍ധനവ് തടയുന്നതിനും വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മാത്രമല്ല സര്‍വീസുകളുടെയും സീറ്റുകളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ എയര്‍ലൈന്‍ കമ്പനികളോടും വ്യോമയാന മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ 1994-ല്‍ എയര്‍കോര്‍പറേഷന്‍ നിയമം റദ്ദാക്കിക്കൊണ്ട് വിമാന നിരക്ക് നിയന്ത്രണം എടുത്തുകളഞ്ഞിട്ടുള്ളതിനാല്‍, വിമാന കമ്പനികള്‍ക്ക് നിരക്ക് നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന മറുപടിയാണ് കേന്ദ്രസര്‍കാരില്‍ നിന്നും ലഭിച്ചിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  CM says RTPCR test fee at airports has been fixed at Rs. 2490 / - as per Government order dated August 9, Thiruvananthapuram, News, Health, Health and Fitness, Pinarayi vijayan, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia