മടങ്ങിയത് പിപിഇ കിറ്റ് പോലും ധരിക്കാത്ത കോവിഡ് പോസിറ്റീവായ ഭാര്യയ്‌ക്കൊപ്പം; മുഖ്യമന്ത്രിയുടെ ആശുപത്രില്‍ നിന്നുള്ള മടക്കയാത്രയിലും വിവാദം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



കോഴിക്കോട്: (www.kvartha.com 16.04.2021) ആശുപത്രി വാസത്തിന് ശേഷം കോവിഡ് മുക്തനായി വീട്ടില്‍ ക്വാറന്റീനില്‍ പ്രവേശിച്ചതിനു പിന്നാലെ, മടക്കയാത്രയിലുള്‍പെടെ മുഖ്യമന്ത്രി കോവിഡ് പ്രോടോകോള്‍ ലംഘിച്ചെന്ന് ആരോപണം. മടങ്ങിയത് പി പി ഇ കിറ്റ് പോലും ധരിക്കാത്ത കോവിഡ് പോസിറ്റീവായ ഭാര്യയ്‌ക്കൊപ്പം.
Aster mims 04/11/2022

കോഴിക്കോട് മെഡികല്‍ കോളജില്‍നിന്നു മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഭാര്യ കമല കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇവര്‍ പി പി ഇ കിറ്റ് ധരിക്കാതെ മാസ്‌ക് മാത്രം ധരിച്ചു മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണു മടങ്ങിയത്. കൊച്ചുമകന്‍, സെക്യൂരിറ്റി, ഡ്രൈവര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ യാത്രയയ്ക്കാന്‍ ഒട്ടേറെപ്പേര്‍ ആശുപത്രിയിലെത്തുകയും ചെയ്തു.

പോസിറ്റീവായി 10-ാം ദിവസമാണ് പരിശോധന നടത്തേണ്ടതെന്നിരിക്കെ, മുഖ്യമന്ത്രി 7-ാം ദിവസം പരിശോധന നടത്തി ആശുപത്രി വിട്ടതു ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് ഏപ്രില്‍ 4 മുതല്‍ രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്നു കോഴിക്കോട് മെഡികല്‍ കോളജ് അധികൃതര്‍ വിശദീകരിച്ചതു കൂടുതല്‍ വിവാദമായി. 

മടങ്ങിയത് പിപിഇ കിറ്റ് പോലും ധരിക്കാത്ത കോവിഡ് പോസിറ്റീവായ ഭാര്യയ്‌ക്കൊപ്പം; മുഖ്യമന്ത്രിയുടെ ആശുപത്രില്‍ നിന്നുള്ള മടക്കയാത്രയിലും വിവാദം


ഏപ്രില്‍ 4-ന് ധര്‍മടത്തു മുഖ്യമന്ത്രി നടത്തിയ റോഡ് ഷോയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. ഏപ്രില്‍ 6-ന് വോട് ചെയ്യുകയും ഒട്ടേറെപ്പേരുമായി ഇടപഴകുകയും ചെയ്തു. ഏപ്രില്‍ 8-ന് ആണ് കോവിഡ് പോസിറ്റീവായതായി അറിയിപ്പു വന്നതും കോഴിക്കോട് മെഡികല്‍ കോളജില്‍ അഡ്മിറ്റ് ആയതും. ഇതനുസരിച്ച് 18-ന് ആണ് അടുത്ത പരിശോധന വേണ്ടിയിരുന്നത്.

അതേസമയം, രോഗലക്ഷണമില്ലെങ്കില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആശുപത്രി വിടാമെന്നാണു കേന്ദ്ര സര്‍കാരും ഐ സി എം ആറും പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പ്രോടോകോള്‍ ലംഘിച്ചിട്ടില്ലെന്നുമാണ് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.

Keywords: News, Kerala, State, Kozhikode, Health, COVID-19, Trending, Chief Minister, Pinarayi Vijayan, Wife, Hospital, CM returns with Covid positive wife; Controversy on the return journey
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia