സി എം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യില്ല; വെള്ളിയാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
Nov 26, 2020, 18:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 26.11.2020) മുഖ്യമന്ത്രി പിണറായി വിജയന്റെ അഡി. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യില്ല. അദ്ദേഹത്തിന്റെ വിദഗ്ധ പരിശോധനകള്‍ തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രവീന്ദ്രനോട് വെള്ളിയാഴ്ച ഹാജരാവാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രവീന്ദ്രന്‍ ഹാജരാകില്ല.
കെഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ, ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യംചെയ്യല്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നു എന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇതും ചോദ്യംചെയ്യലില്‍ വിഷയമാകും.
ഇതുസംബന്ധിച്ച മെഡിക്കല്‍ രേഖകള്‍ ഇഡിക്ക് കൈമാറി. ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാന്‍ ഇഡി നോട്ടിസ് നല്‍കിയതിന് പിന്നാലെ ബുധനാഴ്ചയാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കോവിഡാനന്തര പരിശോധനകള്‍ക്ക് ആണെന്നായിരുന്നു ഇതിന് നല്‍കിയിരിക്കുന്ന വിശദീകരണം. രവീന്ദ്രന്‍ കോവിഡ് മുക്തനായതിനെ തുടര്‍ന്നാണ് ഇഡി അദ്ദേഹത്തിന് നോട്ടിസ് നല്‍കിയത്.
കെഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ, ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യംചെയ്യല്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നു എന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇതും ചോദ്യംചെയ്യലില്‍ വിഷയമാകും.
Keywords: CM Raveendran Will not be Discharged Today, Thiruvananthapuram, News, Politics, Notice, Hospital, Treatment, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.