സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 12പേരും കാസര്‍കോട്ടുകാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.04.2020) സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവ് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതില്‍ 12 പേരും കാസര്‍കോട്ടുകാരാണ്.

സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 12പേരും കാസര്‍കോട്ടുകാര്‍

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. എറണാകുളത്ത് മൂന്ന്, തിരുവനന്തപുരം രണ്ട്, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 9 പേർ വിദേശത്ത് നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 191 പേർ വിദേശത്ത് നിന്നെത്തിയവരാണ്. ഏഴ് പേർ വിദേശികളും. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേർക്കാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ കൊവിഡ് നെഗറ്റീവായത് 26 പേരാണ് ഇതിൽ നാല് പേർ വിദേശികളും.
Keywords:  CM Pinarayi Vijayan Press Meet,Thiruvananthapuram, News, Health, Health & Fitness, Chief Minister, Pinarayi vijayan, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia