നിരുത്തരവാദത്തിന്റെ വലിയ പ്രശ്‌നമാണ് കാസര്‍കോട്, നിയന്ത്രണങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ല, ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല; നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21.03.2020) സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് ചിലര്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നും നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അവരോട് ഒരിക്കല്‍കൂടി സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരും. നിര്‍ദേശം ലംഘിക്കുന്ന ആരാധനാലയങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കേണ്ടിവരും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല.

സംസ്ഥാനത്തെ സംരക്ഷിക്കാന്‍ ഒരു വിഭാഗം ഉറക്കമിളച്ചിരിക്കുന്നു. എല്ലാവരും ചേര്‍ന്ന് ഒരു പ്രതിസന്ധിഘട്ടത്തെ മറികടക്കാന്‍ ശ്രമിക്കുന്നു. അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു കൂടി വേണ്ടിയാണ് ഈ സംവിധാനം. നാടിന്റെ നന്മയ്ക്കായി സര്‍ക്കാരിനു നിലപാട് കടുപ്പിക്കേണ്ടി വരും. പൊലീസ് സേനയിലെ എല്ലാ എസ്പിമാരെയും നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി.

നിരുത്തരവാദത്തിന്റെ വലിയ പ്രശ്‌നം നാം കാസര്‍കോട് ജില്ലയില്‍ അഭിമുഖീകരിക്കുകയാണ്. വിദേശത്തുനിന്ന് വന്ന കാസര്‍കോട് സ്വദേശി പറയുന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നു. റൂട്ട് മാപ്പ് തയാറാക്കാന്‍ പൂര്‍ണ സഹകരണം ലഭിച്ചില്ല. ഇത്തരം ആളുകള്‍ സമൂഹത്തെയാണ് വഞ്ചിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് അവരെ ഓര്‍മിപ്പിക്കുന്നു.

നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രത്യേക ശ്രദ്ധവേണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ചില വീടുകളില്‍ കൂടുതല്‍ ആളുകള്‍ ഉണ്ട്. അവിടെ നീരിക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ കഴിയില്ല. അവര്‍ പ്രത്യേക കേന്ദ്രങ്ങളിലേക്കു പോകണം. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമേ മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സാംപിള്‍ പരിശോധിക്കും. സ്വകാര്യ സ്ഥാപനങ്ങളെയും സഹകരിപ്പിക്കും. അവശ്യ സാധനങ്ങള്‍ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരടങ്ങിയ സമിതി രൂപീകരിച്ചു.

നിരുത്തരവാദത്തിന്റെ വലിയ പ്രശ്‌നമാണ് കാസര്‍കോട്, നിയന്ത്രണങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ല, ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല; നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി

റാപിഡ് ടെസ്റ്റിന് ഐസിഎംആറിനോട് അനുമതി തേടും. ചരക്കു വണ്ടികള്‍ തടയില്ലെന്നു തമിഴ്‌നാട് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ബസുകളിലെ ദീര്‍ഘദൂരയാത്ര ഒഴിവാക്കണം. വിദേശത്തുനിന്ന് വരുന്നവര്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക ഫോം പൂരിപ്പിച്ചു നല്‍കണം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടി സ്വീകരിക്കും. വ്യാപാരികളുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. ആരും സാധനങ്ങള്‍ വാങ്ങിക്കൂട്ടരുത്. അതിന്റെ ആവശ്യമില്ല. ശാരീരിക അകലം പാലിക്കണം. അകലം പാലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കും. തിരക്കു കുറയ്ക്കാന്‍ മത്സ്യലേലം ഉണ്ടാകില്ല.

Keywords:  News, Kerala, Thiruvananthapuram, CM, Pinarayi vijayan, Diseased, Health, Hospital, CM Pinarayi Vijayan on Government Precautions
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia