കോക്ലിയര്‍ ഇംപ്ലാന്റ് ഓപ്പറേഷന്റെ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാലടി: ശ്രവണശേഷിയില്ലാത്ത കുട്ടികള്‍ക്ക് ശൈശവത്തില്‍ നടത്തുന്ന കോക്ലിയര്‍ ഇംപ്ലാന്റ് ഓപ്പറേഷന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മാര്‍ച്ച 31ന് മുന്‍പ് 200 കുട്ടികളുടെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കുമെന്നും 150 കുട്ടികളുടെ ഓപ്പറേഷന്‍ നടത്തിയതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

മുന്‍പ് ഈ ഓപ്പറേഷന്റെ മൊത്തത്തിലുള്ള ചെലവ് പത്തുലക്ഷം രൂപയായിരുന്നു. സര്‍ക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് അത് അഞ്ച് ലക്ഷമാക്കി കുറച്ചു. 2005ല്‍ താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സ്‌ക്കുളുകളില്‍ 19 എണ്ണം എയ്ഡ്‌സ് ഹൈസ്‌ക്കുളാക്കി ഉയര്‍ത്തിയെന്നും ഇത്തവണ അധികാരമേറ്റപ്പോള്‍ ഈ വിഭാഗത്തിലെ 11 സ്‌ക്കൂളുകളെ എയ്ഡ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളാക്കിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാണിക്കമംഗലം സെന്റ് ക്ലെയര്‍ ബധിര വിദ്യാലയത്തില്‍ എയ്ഡ്‌സ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോക്ലിയര്‍ ഇംപ്ലാന്റ് ഓപ്പറേഷന്റെ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിപ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തിലെ കുട്ടികള്‍ക്ക് സഹതാപമല്ല വേണ്ടതെന്നും അവരുടെ പുരോഗതിയ്ക്കുള്ള മാര്‍ഗങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Students, Children, Government, Coast, Hospital, Kalay, School, Kvartha, Malayalam News, Kerala Vartha. CM, Oommen Chandy, Kerala, Health, Treatment, school, Inauguration, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia