കോവിഡ് വാക്സിൻ സ്വീകരിച്ചു; ഗുജറാത്തിൽ ശുചീകരണ തൊഴിലാളി മരിച്ചു
Feb 1, 2021, 12:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹമ്മദാബാദ്: (www.kvartha.com 01.02.2021) കോവിഡ് വാക്സിൻ സ്വീകരിച്ചു രണ്ടു മണിക്കൂറിനുള്ളിൽ ഗുജറാത്തില്‍ ശുചീകരണ തൊഴിലാളി മരിച്ചു. വഡോദര ജില്ലയിലെ മുനിസിപിൽ കോർപറേഷന് ശുചീകരണ തൊഴിലാളി ജിഗ്നേഷ് സോളങ്കി (30) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോവിഡ് വാക്സിന് കുത്തിവയ്പ്പെടുത്തതിനു ശേഷം വീട്ടിലെത്തിയ ജിഗ്നേഷ് രണ്ടു മണിക്കൂറിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ നഗരത്തിലെ എസ് എസ് ജി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോവിഡ് വാക്സിന് സ്വീകരിക്കുന്ന കാര്യം ജിഗ്നേഷ് കുടുംബത്തെ അറിയിച്ചിരുന്നില്ല. കുത്തിവയ്പ്പ് എടുത്ത് വീട്ടിലെത്തി മകള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നും കോവിഡ് വാക്സിൻ കുത്തിവച്ചതു മൂലമാണ് ജിഗ്നേഷ് മരിച്ചതെന്നും കുടുംബം ആരോപിച്ചു.
Keywords: Gujarath, News, National, Ahmedabad, Death, COVID-19, Vaccine, Top-Headlines, Hospital, Treatment, Health, Cleaner dies in Gujarat after receiving COVID vaccine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

