പനിച്ചുവിറക്കുന്ന കേരളത്തിന് മറ്റൊരു ഭീഷണിയും; കോഴിക്കോട് ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്:(www.kvartha.com 06/08/2017) പനിഭീതിയില്‍ കഴിയുന്ന കേരളത്തില്‍ കോളറ ഭീഷണിയും. കോഴിക്കോട് ജില്ലയില്‍ കോളറ സ്ഥിരീകരിച്ചതായാണ് വിവരം. മാവൂരിലെ കുടിവെള്ളത്തിലാണ് കോളറ സ്ഥിരീകരിച്ച് പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നത്.

കുടിവെള്ള സ്രോതസുകളില്‍ കോളറയ്ക്ക് കാരണമായ വിബ്രിയോ കോളറ എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. സി ഡബ്ല്യു ആര്‍ ഡി എമ്മില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആരോഗ്യവകുപ്പിന് തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പനിച്ചുവിറക്കുന്ന കേരളത്തിന് മറ്റൊരു ഭീഷണിയും; കോഴിക്കോട് ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ കോളറയ്ക്ക് ചികിത്സയിലാണ്. 2014 ലാണ് ഇതിന് മുമ്പ് സംസ്ഥാനത്ത് കോളറ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഛര്‍ദ്ദിയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍. തുടക്കത്തില്‍ പനിയും തല വേദനയും അനുഭവപ്പെടാമെന്നും ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടര്‍മാരെ കാണിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Kozhikode, Kerala, Drinking Water, Treatment, cholera, cholera-warning-in-kerala.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia