45 വയസിന് മുകളിലല്ല, ഞങ്ങള്‍ പ്രതിരോധ പ്രവര്‍ത്തകര്‍; മരുന്നിന് അര്‍ഹത; വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ വിവാദം; ഒടുവില്‍ വിശദീകരണവുമായി സംസ്ഥാന യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം
May 6, 2021, 19:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 06.05.2021) 45 വയസിന് മുകളിലല്ല, ഞങ്ങള്‍ പ്രതിരോധ പ്രവര്‍ത്തകര്‍, മരുന്നിന് അര്‍ഹത. വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ വിവാദം ഉയര്‍ന്നതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കയാണ് സംസ്ഥാന യുവജനകമിഷന്‍ അധ്യക്ഷ ചിന്താ ജെറോം.
താന്‍ വാക്സിന്‍ സ്വീകരിച്ചതിന് പിന്നില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്നാണ് ചിന്താ ജെറോം പറയുന്നത്. വാക്സിന്റെ ആദ്യ ഘട്ടം ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ടാമത് മുന്നണി പോരാളികള്‍ക്കുമാണെന്നാണ് കേന്ദ്രസര്‍കാരിന്റെ ഉത്തരവ്. ഇതിന് പ്രായം മാനദണ്ഡമല്ല എന്നതാണ് സത്യം. അതുകൊണ്ടാണ് വാക്സിന്‍ സ്വീകരിക്കാന്‍ കഴിഞ്ഞതെന്നും ചിന്ത പറയുന്നു. 24 മണിക്കൂറും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവരാണ് ഞങ്ങള്‍. സംസ്ഥാന യുവജനകമിഷന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ തന്നെയുണ്ട്. ആദ്യ തരംഗ സമയം മുതല്‍ കോവിഡിനെ നേരിടാന്‍ പ്രവര്‍ത്തിക്കുന്നവരാണ് യുവജനകമിഷന്‍ ഓഫിസിലെ ജീവനക്കാര്‍. അവരെല്ലാം തന്നെ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.
ഇതൊക്കെ വിവാദമാക്കുന്നവര്‍ ഇതൊന്നും ചിന്തിക്കുന്നില്ലേ. കോവിഡ് മുന്നണി പോരാളികള്‍ക്ക് വാക്സിന്‍ സ്വീകരിക്കാം. പ്രായം ഒരു പ്രശ്നമല്ല. യുവജനകമിഷനാണ് സിഎഫ്എല്‍ടിസികളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്‍കൈ എടുക്കുന്നത്. സര്‍കാര്‍ സെക്രടറി റാങ്കിലുള്ള തനിക്ക് വാക്സിന്‍ സ്വീകരിക്കാന്‍ സര്‍കാര്‍ ഉത്തരവുണ്ടെന്നും ചിന്ത പറഞ്ഞു.
തിരുവനന്തപുരം മേയര്‍ ആര്യയും വാക്സിന്‍ സ്വീകരിച്ചിരുന്നു. കോവിഡ് മുന്നണി പോരാളികള്‍ക്ക് വാക്സിന്‍ പ്രായം കണക്കാതെ നല്‍കാമെന്നാണ് കേന്ദ്രസര്‍കാരിന്റെ നിര്‍ദേശം.
സംസ്ഥാന യുവജനകമിഷന്‍ അധ്യക്ഷ ചിന്താ ജെറോം കോവിഡ് വാക്സിന്‍ സ്വീകരിച്ച ചിത്രത്തിന് താഴെ കമന്റുകള്‍ നിറയുകയാണ്. ചിന്തയ്ക്ക് 45 വയസിന് മുകളില്‍ പ്രായം ഉണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. ട്രോള്‍ പേജുകളിലും വിഷയം ചര്‍ച്ചയായി.
'കോവാക്സിന്‍ സ്വീകരിച്ചു. ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്സിനേഷന്‍ സ്വീകരിച്ചു രോഗപ്രതിരോധം തീര്‍ക്കണം. കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം.' എന്നാണ് ചിന്ത വാക്സിന്‍ സ്വീകരിക്കുന്ന ചിത്രം പങ്കുവച്ച് കുറിച്ചത്.
Keywords: Chintha Jerome respond on covid-19 vaccination controversy, Thiruvananthapuram, News, Health, Health and Fitness, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
