ചൈനയുടെ കോവിഡ് വാക്സിനുകൾ രക്താർബുദത്തിന് കാരണമാകുന്നോ?; ആരോഗ്യ വിഭാഗത്തിന്റെ രേഖ പുറത്ത്; രാജ്യം ലോകമെമ്പാടും കയറ്റി അയച്ചത് 1.5 ബില്യനിലധികം ഡോസ്; ആശങ്ക

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബീജിംഗ്: (www.kvartha.com 08.03.2022) കോവിഡ് (COVID-19) വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ചില ആളുകൾക്ക് രക്താർബുദം (leukaemia) ബാധിച്ചതിന്റെ സമീപകാല സംഭവങ്ങളിൽ ശ്രദ്ധ അഭ്യർഥിച്ചുകൊണ്ട് ചൈനീസ് ഹെൽത് കെയർ കമീഷൻ (NHC) രേഖ നൽകിയതായി റിപോർട്. ഹെബെയ്, ലിയോണിംഗ്, സിചുവാൻ, ഷാൻസി തുടങ്ങിയ 18 പ്രവിശ്യകളിലേക്ക് എൻ എച് സി ഇതിന്റ പകർപ് അയച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപോർട് ചെയ്‌തു.
                     
ചൈനയുടെ കോവിഡ് വാക്സിനുകൾ രക്താർബുദത്തിന് കാരണമാകുന്നോ?; ആരോഗ്യ വിഭാഗത്തിന്റെ രേഖ പുറത്ത്; രാജ്യം ലോകമെമ്പാടും കയറ്റി അയച്ചത് 1.5 ബില്യനിലധികം ഡോസ്; ആശങ്ക

രേഖ പ്രകാരം, വിചാറ്റിൽ (WeChat) കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം കുടുംബങ്ങൾ രക്താർബുദം ബാധിച്ച വിവരം പങ്കിട്ടുവെന്നും ഇത്തരത്തിലുള്ള വിവരങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്നും പറയുന്നു. ചൈനീസ് കമ്യൂനിസ്റ്റ് പാർടിയുടെയും (CCP) ബീജിംഗ് വിന്റർ പാരാലിംപിക്‌സിന്റെയും (Beijing Winter Paralympics) രണ്ട് പ്രധാന പരിപാടികൾ നടക്കാനുള്ളതിനാൽ സാമൂഹിക സ്ഥിരത നിലനിർത്താൻ ഓരോ പ്രവിശ്യയിലെയും ബന്ധപ്പെട്ട അധികാരികളുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും എൻ എച് സി അഭ്യർത്ഥിച്ചു.

വാക്‌സിനുകൾ നിരവധി രക്താർബുദ കേസുകൾക്ക് കാരണമായിട്ടുണ്ടെന്നും ഈ രേഖ സൂചിപ്പിക്കുന്നു. ചൈനയുടെ സിനോഫാം വാക്‌സിനും (Sinopharm) സിനോവാക്-കൊറോണവാക് (Sinovac-CoronaVac) വാക്‌സിനും അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന (WHO) അനുമതി നൽകിയിരുന്നു. ചൈന ലോകമെമ്പാടും 1.5 ബില്യനിലധികം ഡോസ് കോവിഡ് വാക്സിനുകൾ കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ. പുതിയ സാഹചര്യത്തിൽ ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

അതിനിടെ ചൈനീസ് കമ്യൂനിസ്റ്റ് പാർടി ജനങ്ങളുടെ ഇത്തരം ശബ്ദങ്ങൾ അടിച്ചമർത്താൻ ഔദ്യോഗികമായി നടപടിയെടുക്കാൻ തുടങ്ങിയതായും വിവരമുണ്ട്.

Keywords: News, World, Top-Headlines, COVID-19, China, Vaccine, Health, National, Report, People, Treatment, Leukaemia, Beijing Winter Paralympics, Sinopharm, Sinovac-CoronaVac, WHO, Chinese Covid-19 vaccines, China's National Health Commission, Chinese Covid-19 vaccines causing leukaemia, China's National Health Commission document reveals: Report. 
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia