മൂത്രത്തിൽ രക്തം; പരിശോധനയ്ക്കെത്തിയ 35-കാരൻ്റെ ഹൃദയത്തിലും മൂത്രാശയത്തിലുമായി നിരവധി തയ്യൽ സൂചികൾ, അമ്പരന്ന് ഡോക്ടർമാർ

 
Representational image reflecting medical scan showing sewing needles in patient's body

Representational Image Generated by GPT

ADVERTISEMENT

● സിടി സ്കാനിംഗിലാണ് ഹൃദയത്തിലും മൂത്രാശയത്തിലുമായി നിരവധി തയ്യൽ സൂചികൾ കണ്ടെത്തിയത്
● ഹൃദയത്തിന്റെ പെരികാർഡിയത്തിൽ കണ്ടെത്തിയ സൂചിയുടെ മൂർച്ചയേറിയ ഭാഗം ഇടത് വെൻട്രിക്കിളിലേക്ക് നീളുന്ന നിലയിലായിരുന്നു
● ഉദരഭിത്തി, ഇടുപ്പ്, മൂത്രസഞ്ചിയുടെ ഭിത്തി, ലിംഗം തുടങ്ങിയ ഭാഗങ്ങളിലും ലോഹവസ്തുക്കൾ കണ്ടെത്തി
● ഹൃദയത്തിൽ സൂചി ഉണ്ടായിട്ടും യുവാവിന്റെ ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായിരുന്നു
● അടിയന്തര ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ സൂചികൾ വിജയകരമായി നീക്കം ചെയ്തു

ഹ്യുനാൻ: (KVARTHA) മൂത്രമൊഴിക്കുമ്പോൾ വേദനയുണ്ടെന്നും മൂത്രത്തിൽ രക്തം കാണുന്നുവെന്നും പറഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെ പരിശോധിച്ച ഡോക്ടർമാർ അമ്പരന്നു. ചൈനയിലെ ഹ്യുനാൻ പ്രൊവിൻഷ്യൽ പീപ്പിൾസ് ഹോസ്പിറ്റലിലാണ് ഈ അസാധാരണ സംഭവം റിപ്പോർട്ട് ചെയ്തത്. 

Aster_MIMS

35 വയസ്സുകാരനെ സിടി സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ ഹൃദയത്തിൽ തയ്യൽ സൂചി കണ്ടെത്തിയതാണ് ആശുപത്രി അധികൃതരെ അമ്പരപ്പിച്ചത്. സയൻസ് അലർട്ടിൻ്റെ റിപ്പോർട്ട് പ്രകാരം, ബുദ്ധിവൈകല്യം നേരിടുന്ന ഈ യുവാവിൻ്റെ ഹൃദയത്തിൽ 36 മില്ലിമീറ്റർ നീളമുള്ള തയ്യൽ സൂചിയാണ് കണ്ടെത്തിയത്.

ശരീരമാസകലം ലോഹവസ്തുക്കൾ

നെഞ്ച്, വയർ, ഇടുപ്പ് ഭാഗങ്ങൾ സിടി സ്കാനിങ്ങിന് വിധേയമാക്കിയതോടെയാണ് ഒന്നിലധികം ലോഹവസ്തുക്കൾ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയത്. ഉദരഭിത്തി, ഇടുപ്പ്, മൂത്രസഞ്ചിയുടെ ഭിത്തി, മൂത്രാശയ അറ, ഇടുപ്പെല്ല്, ഇടുപ്പിലെ പേശി, ലിംഗം എന്നിവിടങ്ങളിൽ നിന്നാണ് ലോഹവസ്തുക്കൾ കണ്ടെത്തിയത്. ഇതിൽ ഏറ്റവും ഗുരുതരമായത് ഹൃദയത്തിൻ്റെ പെരികാർഡിയത്തിൽ കണ്ടെത്തിയ തയ്യൽ സൂചിയായിരുന്നു.

ഹൃദയത്തെ പൊതിഞ്ഞു കാണപ്പെടുന്ന ഇരട്ടപാളികളുള്ള സംരക്ഷണ സ്തരമാണ് പെരികാർഡിയം. ഇതിൽ കണ്ടെത്തിയ സൂചിയുടെ മൂർച്ചയേറിയ ഭാഗം ഇടത് വെൻട്രിക്കിളിലേക്ക് നീളുന്ന നിലയിലായിരുന്നു. ഹൃദയത്തിൽ സൂചി ഉണ്ടായിട്ടും യുവാവിൻ്റെ ഹൃദയത്തിൻ്റെ പ്രവർത്തനം തികച്ചും സാധാരണ നിലയിലായിരുന്നതും ആരോഗ്യപ്രവർത്തകരെ അമ്പരപ്പിച്ചിട്ടുണ്ട്.

കാരണമറിയാതെ കുടുംബവും ഡോക്ടർമാരും

യുവാവിൻ്റെ ഹൃദയത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലായിരുന്നെങ്കിലും സൂചി ഹൃദയത്തിലേക്ക് തുളച്ചു കയറാനും രക്തസ്രാവം ഉണ്ടാകാനും അണുബാധയിലേക്ക് മാറാനുമുള്ള സാധ്യത വളരെ കൂടുതലാണെന്ന നിഗമനത്തിലേക്ക് ഡോക്ടർമാർ എത്തി. തുടർന്ന് സൂചി എത്രയും വേഗം നീക്കം ചെയ്യണമെന്ന തീരുമാനത്തിലെത്തുകയും അടിയന്തര ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ മൂത്രാശയത്തിൽ നിന്നും ഹൃദയത്തിൽ നിന്നുമുള്ള തയ്യൽ സൂചികൾ നീക്കം ചെയ്യുകയും ചെയ്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവിൻ്റെ ആരോഗ്യനില ഭേദമായി. എന്നാൽ ഇത്രയധികം സൂചികൾ യുവാവിൻ്റെ ശരീരത്തിനുള്ളിൽ പ്രവേശിച്ചത് എങ്ങനെയാണെന്ന് ഡോക്ടർമാർക്ക് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ യുവാവിനോ അദ്ദേഹത്തിൻ്റെ കുടുംബത്തിനോ യാതൊരു അറിവുമില്ല. രണ്ട് വർഷം മുൻപും ഇതേ യുവാവിൻ്റെ വയറ്റിൽനിന്ന് സൂചിക്ക് സമാനമായ രണ്ട് വസ്തുക്കൾ നീക്കം ചെയ്തിരുന്നു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Multiple sewing needles were extracted from a 35-year-old man's heart and bladder in China.

#Kvartha #HunanNews #ChinaNews #MedicalMarvel #ScienceAlert #SewingNeedles #CTScan #MalayalamNews #HealthNews #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia