കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് വിതരണം; ആദ്യ പരിഗണന ഗുരുതര രോഗങ്ങളുള്ളവര്‍ക്ക്
Aug 23, 2021, 19:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 23.08.2021) കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് വിതരണം ആരംഭിച്ചാല്‍ ആദ്യപരിഗണന ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്കായിരിക്കും എന്ന് കേന്ദ്രസര്‍കാരിന്റെ ഉപദേശക സമിതിയായ നാഷനല്‍ ഇമ്യൂണൈസേഷന് ടെക്നികല്‍ അഡ്വൈസറി ഗ്രൂപ്(എന്‍.ടി.എ.ജി.ഐ.) അറിയിച്ചു.
സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്സിന്റെ അടിയന്തര ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കു ഈ വാക്സിന് നല്‍കുന്നതിനും സര്‍കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയായവര്‍ക്ക് വാക്സിന് നല്‍കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് എന്‍ ടി എ ജി ഐ മേധാവി എന്‍കെ അറോറ പറഞ്ഞു.
രാജ്യത്ത് ഉപയോഗത്തിനു അനുമതി നല്കുന്ന ആറാമത്തെ കോവിഡ്-19 വാക്സിന് ആണ് സൈകോവ്-ഡി.
ഭാരത് ബയോടെകിന്റെ കുട്ടികള്‍ക്കുള്ള വാക്സിന് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Children Above 12 With Comorbidities Will Be Prioritised For Vaccination, Says Govt Panel Chief, New Delhi, News, Health, Health and Fitness, Children, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

