നവജാതശിശുക്കളുടെ മരണം; അട്ടപ്പാടിയിലെ കുട്ടികള്‍ക്ക് എന്‍ ആര്‍ സി വഴി ചികിത്സ നല്‍കും: കെ കെ ശൈലജ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 28.05.2017) അട്ടപ്പാടി മേഖലയിലെ ആരോഗ്യകുറവുളള കുട്ടികളെ കണ്ടെത്തി ന്യൂട്രീഷ്യന്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (എന്‍ ആര്‍ സി) വഴി ചികിത്സ നല്‍കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതിനായി ആരോഗ്യവകുപ്പും പട്ടികവര്‍ഗ്ഗ വകുപ്പും പ്രത്യേക പദ്ധതി രൂപവത്കരിക്കും.

നവജാതശിശുക്കളുടെ മരണം; അട്ടപ്പാടിയിലെ കുട്ടികള്‍ക്ക് എന്‍ ആര്‍ സി വഴി ചികിത്സ നല്‍കും: കെ കെ ശൈലജ

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ 100 കിടക്കകളുള്ള പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയില്‍ ഡീ അഡീഷന്‍ സെന്റര്‍ തുടങ്ങുമെന്നും ഇവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തും. മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മേഖലയില്‍ ഏറെ പണവും മനുഷ്യാധ്വനവും ചെലവഴിച്ചിട്ടും എന്തുകൊണ്ട് ശിശു മരണം ഉണ്ടാകുന്നുവെന്നത് പരിശോധിക്കും.

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിലവിലുളള ഒരു ശിശുരോഗ വിദഗ്ധന്റെ ഒഴിവ് പ്രത്യേക പരിഗണന നല്‍കി നികത്തും. ജില്ലയിലെ 16 ഉം സംസ്ഥാനത്തെ 170ഉം പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റും. ഇവിടെ പകല്‍ സമയം മുഴുവന്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. മൊത്തം ചികിത്സ സങ്കല്‍പ്പം മാറ്റുന്ന തരത്തിലുളള ആധുനിക സൗകര്യങ്ങള്‍ പ്രാഥമീകാരോഗ്യകേന്ദ്രങ്ങളില്‍ സജ്ജമാക്കുമെന്നും ഒരു കേന്ദ്രത്തില്‍ ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Keywords:  Kerala, News, Palakkad, Treatment, Health, Child, Child treatment will be given Nutrition Rehabilitation Centers: K K Shailaja. 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia