കുട്ടികളിലേക്കുള്ള എച്ച് ഐ വി വ്യാപനം തടയാന്‍ സ്വകാര്യ ആശുപത്രികള്‍ ആരോഗ്യ വകുപ്പുമായി കൈകോര്‍ക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 28.12.2017) അമ്മയില്‍ നിന്നും കുട്ടികളിലേക്ക് എച്ച് ഐ വി പകരുന്നത് തടയാന്‍ സ്വകാര്യ ആശുപത്രികള്‍ ആരോഗ്യവകുപ്പുമായി കൈകോര്‍ക്കുന്ന പി പി ടി സി ടി (പ്രിവന്‍ഷന്‍ ഓഫ് പേരന്റ് റ്റു ചൈല്‍ഡ് ട്രാന്‍സ്മിഷന്‍ ഓഫ് എച്ച്‌ഐവി) പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രസവങ്ങളില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികള്‍ മുഖേനയായതിനാലാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളും ലാബുകളും എച്ച്‌ഐവി നിര്‍മാര്‍ജന പദ്ധതിയുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികളിലെ എച്ച്‌ഐവി സ്‌ക്രീനിംഗ് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തിസ്വകാര്യത ഹനിക്കാതെ സിംസ് എച്ച്‌ഐവി പള്‍സ് വഴി ആരോഗ്യ വകുപ്പുമായി പങ്കുവയ്ക്കുകയും ആവശ്യക്കാര്‍ക്ക് വിദഗ്ദ്ധ സേവനം നല്‍കുന്നതുമാണ് പദ്ധതി.

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വഴി നടപ്പാക്കുന്ന പദ്ധതി നാപ്‌കോ നിയോഗിച്ച സോളിഡാരിറ്റി ആന്‍ഡ് ആക്ഷന്‍ എഗെയ്ന്‍സ്റ്റ് എച്ച് ഐവി ഇന്‍ഫക്ഷന്‍ ഇന്‍ ഇന്‍ഡ്യ (സാതി) എന്ന സംഘടനയുമായി ചേര്‍ന്നാണ് ജില്ലയില്‍ പ്രാവര്‍ത്തിക മാക്കുന്നത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. അനിതാകുമാരിയാണ് ജില്ലയിലെ നോഡല്‍ ഓഫീസര്‍. ജില്ലയില്‍ ആകെ 718 എച്ച്‌ഐവി അണുബാധിതരാണുള്ളത്.

കുട്ടികളിലേക്കുള്ള എച്ച് ഐ വി വ്യാപനം തടയാന്‍ സ്വകാര്യ ആശുപത്രികള്‍ ആരോഗ്യ വകുപ്പുമായി കൈകോര്‍ക്കുന്നു

16 കുട്ടികളും അണുബാധിതരായിട്ടുണ്ട്. എച്ച്‌ഐവി നിയന്ത്രണ പരിപാടി വഴി അണുബാധ പൂര്‍ണമായി തടയുന്നതിനും എച്ച്‌ഐവി മരണങ്ങള്‍ ഇല്ലാതാക്കുന്നതിനും അണുബാധിതര്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Children, Health, AIDS, Protection, hospital, Doctor, Child HIV protection: Health departments to Join hands.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia