മലയാളി നഴ്സിന് ചീഫ് നഴ്സിംഗ് ഓഫിസര്‍ ഓഫ് ഇന്‍ഗ്ലന്‍ഡ് സില്‍വര്‍ അവാര്‍ഡ്
Apr 8, 2022, 18:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 08.04.2022) യുകെയിലെ മലയാളി നഴ്സിന് ചീഫ് നഴ്സിംഗ് ഓഫിസര്‍ (CNO) ഓഫ് ഇന്‍ഗ്ലന്‍ഡ് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു. ബകിങ് ഹാം ഷയര്‍ ഹെല്‍ത് കെയര്‍ എന്‍ എച് എസ് ട്രസ്റ്റില്‍ ജോലി ചെയ്യുന്ന ചെങ്ങന്നൂര്‍ സ്വദേശി ആശ മാത്യു ആണ് അവാര്‍ഡിന് അര്‍ഹയായത്.
ബകിങ് ഹാം ഷയര്‍ ട്രസ്റ്റ് ഹീമറ്റോളജി വിഭാഗത്തിലെ സര്‍വിസ് ലീഡ് ആന്‍ഡ് അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷണറാണ് ആശ. ബകിങ് ഹാം ഷയര്‍ ഹെല്‍ത് കെയര്‍ എന്‍ എച് എസ് ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ സൗത് ഈസ്റ്റ് ഇന്‍ഗ്ലന്‍ഡ് ചീഫ് നഴ്സിങ് ഓഫിസര്‍ അകോസ്യ ന്യാനിന്‍ ആശയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു.
ജോലിയിലെ മികവിനും അതിനുപരിയായി ചെയ്യുന്ന സേവനങ്ങള്‍ക്കുമുള്ള അംഗീകാരമായിട്ടാണ് സിഎന്‍ഒ അവാര്‍ഡ് നല്‍കുന്നത്. സ്‌പെഷ്യലിസ്റ്റ് സീനിയര്‍ നഴ്‌സിങ് ടീമിന്റെ ഭാഗമായി നടത്തിയിട്ടുള്ള സേവനങ്ങള്‍, പുതുതായി കേരളത്തില്‍ നിന്നും ട്രസ്റ്റില്‍ വന്ന നഴ്സുമാര്‍ക്ക് നല്‍കി വരുന്ന സേവനങ്ങളും പരിഗണിച്ചാണ് ആശ മാത്യുവിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ബകിങ് ഹാംഷയര്‍ ട്രസ്റ്റിലെ അവാര്‍ഡിനായി ഇതിനു മുമ്പ് രണ്ടു തവണ ആശയെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
ഈ ട്രസ്റ്റിലെ വിദേശ റിക്രൂട് മെന്റില്‍ സജീവ സാന്നിധ്യമായ ആശ, പുതിയതായി വരുന്ന ഇന്‍ഡ്യന്‍ നഴ്സുമാരുടെ മെന്റോര്‍ കൂടിയാണ്. ബകിങ് ഹാം ഷയര്‍ ട്രസ്റ്റില്‍ മലയാളി നഴ്സുമാരെ ഒരു കുടക്കീഴില്‍ അണിനിരത്തി കഴിഞ്ഞ സെപ്റ്റംബറില്‍ ആശയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരള നഴ്സസ് ഫെസ്റ്റ് ഏറെ പ്രശംസ നേടിയിരുന്നു.
ഭര്‍ത്താവ് ജോണ്‍ നൈനാനും, മകന്‍ കെവിനുമൊപ്പം ഇന്‍ഗ്ലന്‍ഡില്‍ ഹൈവികമിലാണ് ആശ താമസിക്കുന്നത്. എട്ടാം വയസില്‍ തലച്ചോറിലെ കാന്‍സറിനോട് പൊരുതി മരിച്ച രണ്ടാമത്തെ മകന്‍ റയാന്റെ ഓര്‍മയ്ക്കായി കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാനായി ആശ മാത്യു, റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി (RNCC ) എന്ന സന്നദ്ധ സംഘടന രൂപീകരിച്ചിരുന്നു. തിരുവനന്തപുരം ആര്‍സിസി ഉള്‍പെടെ ഇന്‍ഡ്യയിലെയും യുകെയിലെയും കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സഹായം എത്തിക്കാന്‍ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Keywords: Chief Nursing Officer (CNO) of England Silver Award for Malayalee Nurse, Kochi, News, Health, Health and Fitness, Nurse, Award, Malayalee, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.