'ആരും ശങ്കിച്ചു നില്‍ക്കേണ്ട, തനിക്ക് ഒട്ടും വേദന അനുഭവപ്പെട്ടില്ല'; തിരുവനന്തപുരം തൈക്കാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ എത്തി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 03.03.2021) തിരുവനന്തപുരം തൈക്കാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കുന്നതോടെ മുഖ്യമന്ത്രിയുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാവും. 
Aster mims 04/11/2022

വാക്‌സിനേഷന്‍ സ്വീകരിക്കാനായി ആരും ശങ്കിച്ചു നില്‍ക്കേണ്ടന്നും തനിക്ക് ഒട്ടും വേദന അനുഭവപ്പെട്ടില്ലെന്നും കുത്തിവയ്പ്പിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ബുധനാഴ്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് മന്ത്രി വാക്‌സിന്‍ എടുത്തത്. 

'ആരും ശങ്കിച്ചു നില്‍ക്കേണ്ട, തനിക്ക് ഒട്ടും വേദന അനുഭവപ്പെട്ടില്ല'; തിരുവനന്തപുരം തൈക്കാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ എത്തി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് മുഖ്യമന്ത്രി


ആരോഗ്യമന്ത്രി കെ കെ ശൈലജയും തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ചൊവ്വാഴ്ച വാക്‌സിന്‍ സ്വീകരിച്ചിരുന്നു. 

കോവിഡ് വാക്സിൻ ഇന്ന് സ്വീകരിച്ചു. ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്സിനേഷൻ സ്വീകരിച്ചു രോഗപ്രതിരോധം തീർക്കണം. കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം.

Posted by Pinarayi Vijayan on  Tuesday, 2 March 2021
Keywords:  News, Kerala, State, Thiruvananthapuram, COVID-19, Trending, Health, Chief Minister, Pinarayi Vijayan, Chief Minister received the Covid vaccine at the Women and Children's Hospital, Thiruvananthapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia