ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 09.05.2020) തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ടുപേരും വിദേശത്തുനിന്നും കഴിഞ്ഞദിവസം എത്തിയവരാണ്. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഒരാള്‍ കോഴിക്കോട്ടും മറ്റൊരാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബൈയില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബൂദബിയില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും യാത്ര ചെയ്തവര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.
അതിനിടെ രോഗം സ്ഥിരീകരിച്ച് ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇതുവരെ 505 പേര്‍ക്കാണ് രോഗം വന്നത്. ഇപ്പോള്‍ 17 പേര് ചികിത്സയിലുണ്ട്. 23,930 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 23,596 പേര് വീടുകളിലും 334 പേര് ആശുപത്രികളിലുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ശനിയാഴ്ച 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 36,648 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 36,002 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി 3475 സാംപിളുകള്‍ ശേഖരിച്ചതില്‍ 3231 നെഗറ്റീവായി. ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ ഇടപെടലും പ്രതിരോധവും കൂടുതല്‍ ശക്തിപ്പെടുത്തണം എന്നാണ്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഇങ്ങോട്ടുവരുന്നവരും സുരക്ഷാ സംവിധാനങ്ങളും പൂര്‍ണ ജാഗ്രതയോടെ തുടരണം എന്ന മുന്നറിയിപ്പ് കൂടിയാണിത്.
ലോകത്തിന്റെ ഏതുഭാഗത്തു കുടുങ്ങിയാലും കേരളീയരെ നാട്ടിലെത്തിക്കാന്‍ പ്രതിജ്ഞാ ബദ്ധമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രവാസികളുടെ തിരിച്ചുവരവിനായി വേണ്ട തയാറെടുപ്പുകള്‍ സര്‍ക്കാര്‍ നടത്തി. കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തി. വരുന്നവരുടെ മുന്‍ഗണനാ ക്രമം, എത്രപേര്‍ വരണം, ഏതു വിമാനത്താവളത്തില്‍ വരണം, യാത്രാ സൗകര്യം, ചെലവ് എന്നിവ തീരുമാനിക്കുന്നത് കേന്ദ്രമാണ്. നാട്ടിലെത്തുന്നവര്‍ക്കുള്ള സൗകര്യം ഒരുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇതിനായി എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു. ക്വാറന്റീന് സംവിധാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഇവരാണ്.
Keywords: Chief Minister Press Meet,News, Thiruvananthapuram, Chief Minister, Pinarayi vijayan, Press meet, Media, Health, Health & Fitness, Kerala.
ഒരാള്‍ കോഴിക്കോട്ടും മറ്റൊരാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബൈയില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബൂദബിയില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും യാത്ര ചെയ്തവര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.
അതിനിടെ രോഗം സ്ഥിരീകരിച്ച് ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇതുവരെ 505 പേര്‍ക്കാണ് രോഗം വന്നത്. ഇപ്പോള്‍ 17 പേര് ചികിത്സയിലുണ്ട്. 23,930 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 23,596 പേര് വീടുകളിലും 334 പേര് ആശുപത്രികളിലുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ശനിയാഴ്ച 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 36,648 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 36,002 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി 3475 സാംപിളുകള്‍ ശേഖരിച്ചതില്‍ 3231 നെഗറ്റീവായി. ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ ഇടപെടലും പ്രതിരോധവും കൂടുതല്‍ ശക്തിപ്പെടുത്തണം എന്നാണ്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഇങ്ങോട്ടുവരുന്നവരും സുരക്ഷാ സംവിധാനങ്ങളും പൂര്‍ണ ജാഗ്രതയോടെ തുടരണം എന്ന മുന്നറിയിപ്പ് കൂടിയാണിത്.
ലോകത്തിന്റെ ഏതുഭാഗത്തു കുടുങ്ങിയാലും കേരളീയരെ നാട്ടിലെത്തിക്കാന്‍ പ്രതിജ്ഞാ ബദ്ധമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രവാസികളുടെ തിരിച്ചുവരവിനായി വേണ്ട തയാറെടുപ്പുകള്‍ സര്‍ക്കാര്‍ നടത്തി. കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തി. വരുന്നവരുടെ മുന്‍ഗണനാ ക്രമം, എത്രപേര്‍ വരണം, ഏതു വിമാനത്താവളത്തില്‍ വരണം, യാത്രാ സൗകര്യം, ചെലവ് എന്നിവ തീരുമാനിക്കുന്നത് കേന്ദ്രമാണ്. നാട്ടിലെത്തുന്നവര്‍ക്കുള്ള സൗകര്യം ഒരുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇതിനായി എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു. ക്വാറന്റീന് സംവിധാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഇവരാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.