സംസ്ഥാനത്ത് 7 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 3 പേര്‍ വീതം കോട്ടയം, കൊല്ലം ജില്ലക്കാര്‍; ഒരാള്‍ കണ്ണൂര്‍ ജില്ലക്കാരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.04.2020) സംസ്ഥാനത്ത് ശനിയാഴ്ച ഏഴുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച 3 പേര്‍ വീതം കോട്ടയം, കൊല്ലം ജില്ലക്കാരാണ്. ഒരാള്‍ കണ്ണൂര്‍ ജില്ലക്കാരനാണ്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചതില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. ഏഴു പേര്‍ രോഗമുക്തരായി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടുപേര്‍ വീതവും വയനാട്ടില്‍ ഒരാളുമാണ് രോഗമുക്തരായത്.

ആകെ രോഗബാധിതരുടെ എണ്ണം 457. ആകെ രോഗമുക്തരുടെ എണ്ണം 331. ഇപ്പോള്‍ ചികിത്സയിലുള്ളത് 116 പേരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2144 പേര്‍ നിരീക്ഷണത്തിലുണ്ട്. 20,580 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്തിന്റെ ഇടപെടലുകളെ കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നത്. വിഡിയോ കോണ്‍ഫറന്‍സില്‍ പ്രവാസികളുടെ കാര്യത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചു.

സംസ്ഥാനത്ത് 7 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 3 പേര്‍ വീതം കോട്ടയം, കൊല്ലം ജില്ലക്കാര്‍; ഒരാള്‍ കണ്ണൂര്‍ ജില്ലക്കാരന്‍

ഇത് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാമെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി അറിയിച്ചു. പ്രവാസികളുടെ സുരക്ഷയ്ക്കുള്ള നടപടികളിലും കേന്ദ്ര സര്‍ക്കാര്‍ സംതൃപ്തി അറിയിച്ചു. ഹോട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകള്‍ തുറക്കാം. ആദ്യം കടകള്‍ പൂര്‍ണമായി ശൂചീകരിക്കുകയും അണുമുക്തമാക്കുകയും വേണം. ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കും.

Keywords:  Chief Minister Press Meet, Chief Minister, Pinarayi vijayan, Press meet, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia