ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 17.07.2020) സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 791പേര്‍ക്ക്. കൊറോണ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടിവരികയാണ്. വ്യാഴാഴ്ച 722 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
അതിവേഗത്തിലാണു രോഗവ്യാപനം. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണ്. തീരമേഖലയിൽ രോഗവ്യാപനം രൂക്ഷമാണ്. 133 പേരാണു രോഗമുക്തി നേടിയത്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേർക്കാണ്. 532 പേർക്ക് വെള്ളിയാഴ്ച സമ്പർക്കം വഴിയാണു രോഗം വന്നത്. അതിൽ 42 പേരുടെ ഉറവിടം വ്യക്തമല്ല.
വിദേശത്തുനിന്ന് 135, മറ്റു സംസ്ഥാനങ്ങളിൽനിന്ന് 98. ആരോഗ്യ പ്രവർത്തകർ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്‌എസ്‌സി 7. ഇന്ന് കോവിഡ് മൂലം 1 മരണം റിപ്പോർട്ട് ചെയ്തു. തൃശൂർ പുല്ലൂരിലെ ഷൈജു ആണ് മരിച്ചത്. ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ പരിശോധനാ റിപ്പോർട്ട് പോസിറ്റീവ് ആണ്. പക്ഷേ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടില്ല.
അതിവേഗത്തിലാണു രോഗവ്യാപനം. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണ്. തീരമേഖലയിൽ രോഗവ്യാപനം രൂക്ഷമാണ്. 133 പേരാണു രോഗമുക്തി നേടിയത്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേർക്കാണ്. 532 പേർക്ക് വെള്ളിയാഴ്ച സമ്പർക്കം വഴിയാണു രോഗം വന്നത്. അതിൽ 42 പേരുടെ ഉറവിടം വ്യക്തമല്ല.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം–246
കൊല്ലം–47
പത്തനംതിട്ട–87
ഇടുക്കി–11
ആലപ്പുഴ–57
കോട്ടയം–39
എറണാകുളം–115
തൃശൂര്‍–32
പാലക്കാട്–31
മലപ്പുറം–25
കോഴിക്കോട്–32
വയനാട്–28
കണ്ണൂർ–9
കാസർകോട്–32
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം–8
കൊല്ലം–7
പത്തനംതിട്ട–
ഇടുക്കി–5
ആലപ്പുഴ–6
കോട്ടയം–8
എറണാകുളം–5
തൃശൂര്‍–32
മലപ്പുറം–32
കോഴിക്കോട്–9
വയനാട്–4
കണ്ണൂർ–8
കാസർകോട്–9.
അതീവ ഗൗരവമുള്ള കാര്യമാണ് ആദ്യമേ പങ്കുവയ്ക്കാനുള്ളത്. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിൽ അതീവ ഗുരുതരമായ സാഹചര്യം. തീരമേഖലയിൽ അതിവേഗമാണു രോഗവ്യാപനം. കരിങ്കുളം പഞ്ചായത്തിൽ പുല്ലുവിളയിൽ 97 സാംപിളുകൾ പരിശോധിച്ചപ്പോൾ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റിൽ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 സാംപിളുകൾ പരിശോധിച്ചപ്പോൾ 20 എണ്ണം പോസിറ്റീവ് ആയി.
രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നു. ഗുരുതരമായ സ്ഥിതി നേരിടാൻ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമം. കഴിഞ്ഞ 24 മണിക്കൂറിനകം 16,642 സാംപിളുകൾ പരിശോധിച്ചു. 1,78,481 പേരാണ് നിരീക്ഷണത്തിൽ. 6124 പേർ ആശുപത്രികളില്‍. വെള്ളിയാഴ്ച മാത്രം 1152 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6029 പേർ ചികിത്സയിലുണ്ട്.
ആകെ 2,75,900 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 7610 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിൽ 88,903 സാംപിളുകൾ ശേഖരിച്ചു. 84,454 സാംപിളുകൾ നെഗറ്റീവായി. കേരളത്തിലെ ഹോട്സ്പോട്ട് 205. ഇന്ത്യയിൽ പത്ത് ലക്ഷത്തിലധികം കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച മാത്രം 35,468 പുതിയ കേസുകൾ. മരണം 680.
അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ 4549 പുതിയ കേസുകളും 69 മരണങ്ങളും. കർണാടകയിൽ 4169 പുതിയ കേസും 104 മരണങ്ങളും. ഡൽഹിയിൽ 1652 പുതിയ കേസ്, 58 മരണം. എത്ര ഗുരുതരമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് ഉള്ളതെന്നാണ് ഇതു കാണിക്കുന്നത്. ഇവിടെയും മറ്റൊരു ഘട്ടത്തിലേക്കു കടക്കുകയാണ്.
സംസ്ഥാനത്ത് ഗുരുതര രോഗവ്യാപനം നിലനിൽക്കുന്ന ജില്ലയെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തി. വെള്ളിയാഴ്ച പോസിറ്റീവ് ആയ 246 കേസുകളിൽ 2 പേർ മാത്രമാണ് വിദേശത്തുനിന്ന് എത്തിയത്. 237 പേർക്ക് സമ്പർക്കം മൂലം രോഗം ബാധിച്ചു. 4 ആരോഗ്യ പ്രവർത്തകർ. മൂന്ന് പേരുടെ ഉറവിടം അറിയില്ല. ഇത് അസാധാരണമാണ്. തീരപ്രദേശങ്ങളിൽ പൂർണമായും ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടിവരും. വെള്ളിയാഴ്ച അതു പ്രഖ്യാപിക്കുന്നില്ല. പക്ഷേ നാളെ അത് വേണ്ടിവരും.
ഇത് ഫലപ്രദമായി നടപ്പാക്കാൻ തീരമേഖലയെ മൂന്ന് സോണായി തിരിക്കുന്നു. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. പെരുമാതുറ മുതൽ വിഴിഞ്ഞം വരെ 2, വിഴിഞ്ഞം മുതൽ ഊരമ്പ് വരെ മൂന്നാം സോൺ. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനത്തിന് രൂപം നൽകി.
ഈ സംവിധാനത്തിന്റെ ചുമതലയിലുള്ള സ്പെഷൽ ഓഫിസർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ ആയിരിക്കും. ഇതിന് പ്രത്യേക കൺട്രോൾ റൂം ഉണ്ടാകും. ആരോഗ്യ വകുപ്പ്, പൊലീസ്, കോർപറേഷൻ, പഞ്ചായത്ത് ഇവയെല്ലാം സംയുക്തമായി പ്രതിരോധ പ്രവർത്തനം നടത്തും.
Keywords: 791 Corona case confirmed in Kerala Today, Thiruvananthapuram, News, Health, Health & Fitness, Chief Minister, Pinarayi vijayan, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

