ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 14.07.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 608 പേര്‍ക്ക്. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ദിവസമാണിത്. തിരുവനന്തപുരത്തു മാത്രം 201 രോഗികളാണുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് കൊറോണ അവലോകനത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നാനൂറ് കഴിഞ്ഞിരുന്നു. കഴിഞ്ഞദിവസം 449 പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവർ; ജില്ല തിരിച്ചുള്ള കണക്ക്
മുഖ്യമന്ത്രി പിണറായി വിജയനാണ് കൊറോണ അവലോകനത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നാനൂറ് കഴിഞ്ഞിരുന്നു. കഴിഞ്ഞദിവസം 449 പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം 201
കൊല്ലം 23
ആലപ്പുഴ 34
പത്തനംതിട്ട 3
കോട്ടയം 25
എറണാകുളം 70
തൃശൂർ 42
പാലക്കാട് 26
മലപ്പുറം 58
കോഴിക്കോട് 58
കണ്ണൂർ 12
വയനാട് 12
കാസർകോട് 44
നെഗറ്റീവ് ആയവർ; ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 15
കൊല്ലം 2
ആലപ്പുഴ 17
കോട്ടയം 5
എറണാകുളം
തൃശൂർ 9
പാലക്കാട് 49
മലപ്പുറം 9
കോഴിക്കോട് 21
കണ്ണൂർ 49
കാസർകോട് 5
രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവർത്തകർ 8, ബിഎസ്എഫ് 1, ഐടിബിപി 2 സിഎസ്എഫ് 2 എന്നിങ്ങനെയും രോഗം ബാധിച്ചു. 26 പേരുടെ ഉറവിടം അറിയില്ല.
24 മണിക്കൂറിനിടെ 14,227 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 2,52,302 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 7745 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 79,723 സാംപിളുകള്‍ ശേഖരിച്ചതില്‍ 75,338 സാംപിളുകള്‍ നെഗറ്റീവ് ആയി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 8930 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 720 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4454 പേർ ഇപ്പോൾ ചികിത്സയിൽ. ഹോട്സ്പോട്ടുകളുടെ എണ്ണം 227 ആയി.
രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു.
ജില്ലയും ഉദ്യോഗസ്ഥരും
തിരുവനന്തപുരം – കെ.ഇമ്പാശേഖർ
കൊല്ലം –എസ്.ചിത്ര
ആലപ്പുഴ – തേജ് രോഹിത് റെഡ്ഢി
പത്തനംതിട്ട – എസ്.ചന്ദ്രശേഖർ
കോട്ടയം – രേണുരാജ്
ഇടുക്കി– വി.ആർ.പ്രേകുമാർ
എറണാകുളം – ജെറോമിക് ജോർജ്
തൃശൂർ – ജീവൻ ബാബു
പാലക്കാട്– എസ്.കാർത്തികേയൻ
മലപ്പുറം – എൻ.എസ്.കെ.ഉമേഷ്
കോഴിക്കോട് – വി.വിഘ്നേശ്വരി
കണ്ണൂർ – വി.ആർ.കെ.തേജ
വയനാട് – വീണ മാധവൻ
കാസർകോട്– അമിത് മീണ
തിരുവനന്തപുരത്ത് കലക്ടറെ സഹായിക്കാൻ നേരത്തെ ഇത്തരത്തിൽ നിയമനം നടത്തിയിരുന്നു. തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിലായി കൂടുതലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരിൽ 158 പേർക്കും സമ്പർക്കത്തിലൂടെയാണ്. ഇവർ പൂന്തുറ, പുല്ലുവിട, പൊട്ടക്കൽ, വെങ്ങാനൂർ എന്നീ ക്ലസ്റ്ററുകളിൽ ഉള്ളതാണ്.
നാല് ആരോഗ്യ പ്രവർത്തകർക്കും എവിടെനിന്ന് രോഗബാധയുണ്ടായി എന്ന് മനസ്സിലാകാത്ത 19 പേരും ഇതിൽ ഉണ്ട്. ഈ സാഹചര്യത്തിൽ ചില് പ്രത്യേക പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അഞ്ചുതെങ്ങ്, പാറശാല ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും പുതിയ കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
Keywords: 608 Corona case confirmed in Kerala Today, News, Thiruvananthapuram, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

