സംസ്ഥാനത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചത് 84 പേര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28.05.2020) സംസ്ഥാനത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചത് 84 പേര്‍ക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  3 പേര്‍ രോഗമുക്തി നേടി. ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ആദ്യമായാണെന്നും മുഖ്യമന്ത്രി പറ ഞ്ഞു.

കൊറോണ സ്ഥിരീകരിച്ചവരില്‍  5 പേർ ഒഴികെ എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 31പേർ വിദേശത്തുനിന്നും 48 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നു. 1മരണം സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോർട്ടു ചെയ്തു. തെലങ്കാന സ്വദേശിയാണ് മരണമടഞ്ഞത്. ഇദ്ദേഹം രാജസ്ഥാനിലുള്ള ട്രെയിൻ മാറി കയറി തിരുവനന്തപുരത്തെത്തുകയായിരുന്നു.


 സംസ്ഥാനത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചത് 84 പേര്‍ക്ക്

കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം ഇടുക്കി ആലപ്പുഴ1 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. രോഗം സ്ഥിരീകരിച്ചവരിൽ 31 പേർ മഹാരാഷ്ട്രയിൽനിന്ന് വന്നവരാണ്. തമിഴ്നാട് 9, കർണാടക 3, ഗുജറാത്ത് 2, ഡൽഹി 2 ആന്ധ 1. സമ്പർക്കത്തിലൂടെ 5 പേർക്ക് രോഗം വന്നു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1088 ആയി. 526 പേര്‍ ചികിൽസയിലുണ്ട്. 115297പേർ നിരീക്ഷണത്തിലുണ്ട്. 114305 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീനിലും നിരീക്ഷണത്തിലാണ്. 992 പേർ ആശുപത്രികളിൽ നീരീക്ഷണത്തിലുണ്ട്. ഇന്ന് 210 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 60685 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 58460 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

കോവിഡ് മഹാമാരിക്കെതിരെ ജനങ്ങളാകെ ഒത്തുചേർന്നാണു പൊരുതുന്നത്. വൊളന്റിയർ സേനയിലെ അംഗങ്ങൾ സജീവമായി പങ്കാളികളാണ്. ജനങ്ങൾക്ക് അവശ്യം മരുന്നുകൾ എത്തിക്കുക, ക്വാറന്റീനിൽ ഉള്ളവരെ നിരീക്ഷിക്കുക, പൊലീസിനൊപ്പം പ്രവർത്തിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇവർ സജീവമാണ്.

100 പേർക്കു ഒരു വൊളന്റിയർ എന്ന നിലയിൽ 3.40 ലക്ഷം സന്നദ്ധ സേനയാണ് ലക്ഷ്യമിട്ടത്. മിക്കവാറും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധ സേനയുടെ സാന്നിധ്യമുണ്ട്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ദുരന്ത മേഖലകളിൽ പൊലീസിനോടും ഫയർഫോഴ്സിനോടും ചേർന്നു ഇവർ പ്രവർത്തിക്കും. ഇവർക്ക് മികച്ച പരിശീലനം നൽകും. ജൂണിൽ 20,000 പേർക്കും ജൂലൈയിൽ 80,000 പേർക്കും ഒാഗസ്റ്റിൽ 1 ലക്ഷം പേർക്കും പരിശീലനം നൽകും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓൺലൈൻ ആയിട്ടാകും പരിശീലനം.

ഞായറാഴ്ച ശുചീകരണത്തിൽ മറ്റുള്ളവരോടൊപ്പം ഈ സേനയും ഉണ്ടാകും. പ്രളയത്തിലും മറ്റും ജനങ്ങളെ രക്ഷിക്കാനും സഹായം എത്തിക്കാനും യുവജനങ്ങൾ നടത്തിയ സേവനം ശ്രദ്ധിക്കപ്പെട്ടതാണ്. ഇതിന്റെ വെളിച്ചത്തിലാണ് സേന രൂപീകരിച്ചത്.

സേവന തൽപരതയോടെ ഇതിൽ ചേർന്നു പ്രവർത്തിക്കുന്ന ഏവരെയും സർക്കാരിനു വേണ്ടി അഭിവാദ്യം ചെയ്യുന്നുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ സന്നദ്ധ സേനയ്ക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനാകുമോ എന്ന് സർക്കാർ പരിശോധിക്കും. വലിയ മാതൃകയാണ് ഈ സേന.

ചില സ്വകാര്യ സ്കൂളുകൾ ഫീസ് കുത്തനെ കൂട്ടിയെന്നു പരാതിയുണ്ട്. വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വർഷത്തെ പുസ്തകങ്ങൾ നൽകൂ എന്നും ചില സ്കൂൾ പറയുന്നുണ്ട്. ഇതു ദുർഘട ഘട്ടമായതിനാൽ ഒരു സ്കൂളും ഫീസ് ഉയർത്തരുത്. പുതിയ സാഹചര്യത്തിന് അനുസരിച്ച് പഠനരീതിയിൽ മാറ്റം വരുത്തുക എന്നതാണ് വിദ്യാഭ്യാസ മേഖലയിൽ അടിയന്തരമായി വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിച്ച് കേരളത്തിൽ മദ്യവിതരണം പുനരാരംഭിച്ചു. 2.25 ലക്ഷത്തോളം പേരാണ് ബെവ്ക്യൂ ആപ് വഴിയുള്ള സേവനം ആദ്യ ദിവസം ഉപയോഗപ്പെടുത്തിയത്. വെർച്വൽ ക്യൂ സംവിധാനം സങ്കേതിക തടസങ്ങൾ ഒഴിവാക്കി വരും ദിവസം കൂടുതൽ സമഗ്രമായി മുന്നോട്ടു പോകാനാകുമെന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്.

ബെവ്ക്യൂ ആപ്പിന്റെ വ്യാജൻ ഇറങ്ങിയതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും.
ഗൾഫിൽനിന്ന് വന്നവർ പുറത്തിറങ്ങുന്നതായി ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. ഇതു കർശനമായി പടരും. വ്യാജവാർത്ത ചമയ്ക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സൈബർ ഡോമിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Chief Minister Press Meet, Thiruvananthapuram, News, Health & Fitness, Health, Press meet, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia