സംസ്ഥാനത്ത് ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചത് 593 പേര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.07.2020) സംസ്ഥാനത്ത് ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചത് 593 പേര്‍ക്ക്. കൊറോണ അവലോകനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണ് കാണുന്നത്. കഴിഞ്ഞദിവസം 791 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

204 പേർ രോഗമുക്തരായി. 364 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 116 പേർ വിദേശത്തുനിന്നും 90 പേർ ഇതര സംസ്ഥാനത്തുനിന്നും വന്നവരാണ്. 9 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച  രണ്ടു മര‍ണമുണ്ടായി. തിരുവനന്തപുരത്ത് അരുൺ ദാസ്, ബാബുരാജ് എന്നിവരാണു മരിച്ചത്.

സംസ്ഥാനത്ത് ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചത് 593 പേര്‍ക്ക്

ശനിയാഴ്ച കോവിഡ് ബാധിച്ചവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 173

കൊല്ലം 53

പത്തനംതിട്ട 28

ആലപ്പുഴ 42

കോട്ടയം 16

ഇടുക്കി 28

എറണാകുളം 44

തൃശൂർ 21

പാലക്കാട് 49

മലപ്പുറം 19

കോഴിക്കോട് 26

വയനാട് 26

കണ്ണൂർ 39

കാസർകോട് 29

ശനിയാഴ്ച കോവിഡ് ഭേദമായവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 7

പത്തനംതിട്ട 18

ആലപ്പുഴ 36

കോട്ടയം 6

ഇടുക്കി 6

എറണാകുളം 9

തൃശൂർ 11

പാലക്കാട് 25

മലപ്പുറം 26

കോഴിക്കോട് 9

വയനാട് 4

കണ്ണൂർ 38

കാസർകോട് 9.

ശനിയാഴ്ച  1053 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 7016 പേരുടെ പരിശോധനാഫലം വരാനുണ്ട്. ഹോട്സ്പോട്ടുകൾ 299. കോവി‍ഡ് വ്യാപനം മൂന്നാഘട്ടത്തിന്റെ രണ്ടാം പാദത്തിൽ എത്തി. ലോക്ഡൗണിനു മുൻപ് മറ്റു സ്ഥലങ്ങളിൽ രോഗവ്യാപനം കുറവായിരുന്നു. ബ്രേക്ക് ദ് ചെയിൻ ജീവിതരീതി ജനങ്ങൾ പിന്തുടർന്നു. രോഗികൾ പതിനായിരം കടന്നു. മരണനിരക്ക് കുറവാണ്.

സമ്പർക്കത്തിലൂടെ വ്യാപനം 60 ശതമാനത്തിൽ കൂടുതലാണ്. ഉറവിടം അറിയാത്തവരുടെ എണ്ണവും കൂടുതൽ. നിരവധി ജില്ലകളിൽ ക്ലസ്റ്റർ രൂപപ്പെട്ടു. രോഗവ്യാപനത്തിനു നാല് ഘട്ടമാണുള്ളത്. തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശം സമൂഹവ്യാപനത്തിലേക്ക് പോയി. ശാസ്ത്രീയമായ പരിഹാര മാർഗത്തിലേക്ക് നമ്മൾ പോയേ തീരൂ.

രോഗവ്യാപനം തടയാൻ നടത്തുന്ന ശ്രമങ്ങൾ പൊന്നാനി പോലുള്ളിടങ്ങളിൽ വിജയിച്ചു. ഗുരുതരമായ രോഗമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. ഗുരുതരമല്ലാത്തവരെ പ്രഥമതല കോവിഡ് സെന്ററിലും ചികിത്സ നൽകും. സ്വകാര്യ ആശുപത്രികൾക്കും രോഗികളെ ചികിത്സിക്കാം. 50,000 കിടക്കകളോടെ ചികിത്സാകേന്ദ്രം ആരംഭിക്കും. 60 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരാണ്. ഇവരെ വീട്ടിൽ തന്നെ ചികിത്സിച്ചാൽ മതിയാകും.

അപകട സാധ്യതയുള്ളവർക്കു തൊട്ടടുത്ത് ചികിത്സാകേന്ദ്രം ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ചികിത്സ നൽകാം. വ്യാപനം കൂടിയാൽ ഇക്കാര്യം കൂടി പരിഗണിക്കും. പുറത്തു നിന്നും വരുന്നവരിൽ രോഗബാധ കുറഞ്ഞു വരുന്നുണ്ട്. ജീവന്റെ വിലയുള്ള ജാഗ്രത എന്ന ആശയം വ്യാപിപ്പിക്കണം. നിപ്പയും പ്രളയവും ഒരുമാസം നീണ്ടുനിന്നു. കോവിഡ് േനരിടാൻ തുടങ്ങിയിട്ട് ആറു മാസമായി. അതിന്റെ മടുപ്പും ക്ഷീണവും പലർക്കുമുണ്ട്. ലോകമാകെ വ്യാപിച്ച ഒരു മാഹാമാരിയെയാണ് നാം നേരിടുന്നത്. കോവിഡിനെയും നമുക്ക് നേരിടാൻ സാധിക്കും.

Keywords:  Chief  Minister Press Meet, Thiruvananthapuram, News, Health, Health & Fitness, Pinarayi vijayan, Chief Minister, Press meet, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia