മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ അസാധാരണത്വം; മാധ്യമ പ്രവര്‍ത്തകരെ കണ്ടത് കാര്‍പോര്‍ച്ചില്‍; സീറ്റ് ക്രമീകരിച്ചത് ഒരു മീറ്റര്‍ അകലം പാലിച്ച്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 19.03.2020) കൊവിഡ്-19 നെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ അസാധാരണത്വം. മാധ്യമ പ്രവര്‍ത്തകരെ കണ്ടത് കാര്‍പോര്‍ച്ചില്‍. സീറ്റ് ക്രമീകരിച്ചത് ഒരു മീറ്റര്‍ അകലം പാലിച്ച്. തൊട്ടുപിറകിലായി മാധ്യമങ്ങളുടെ ക്യാമറകളും സ്ഥാപിച്ചിരുന്നു. ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി കാര്‍ പോര്‍ച്ചില്‍ വെച്ച് മാധ്യമങ്ങളെ കാണുന്നത്.

കൊവിഡ് 19 വൈറസിനെ തുരത്താനുള്ള വലിയ പ്രയത്‌നത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശങ്ങള്‍ പാലിക്കാനുമാണ് ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ മുഖ്യമന്ത്രി തന്നെ തന്റെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്ത് മാതൃക കാട്ടിയിരിക്കുന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷം സാധാരണയായി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാറ് മീഡിയാ റൂമില്‍ വച്ചാണ്.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ അസാധാരണത്വം; മാധ്യമ പ്രവര്‍ത്തകരെ കണ്ടത് കാര്‍പോര്‍ച്ചില്‍; സീറ്റ് ക്രമീകരിച്ചത് ഒരു മീറ്റര്‍ അകലം പാലിച്ച്

എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി കാര്‍പോര്‍ച്ച് ഏരിയയില്‍ വച്ചാണ് മുഖ്യമന്ത്രി വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടി ഇരിക്കുന്ന സ്ഥിതി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ക്രമീകരണം നടത്തിയത്.

Keywords: Chief minister press meet in car porch of Secretariat, Thiruvananthapuram, News, Politics, Health, Health & Fitness, Chief Minister, Pinarayi vijayan, Meeting, Media, Press meet, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia