കൊറോണ: സംസ്ഥാനത്ത് 72,460 പേർ നിരീക്ഷണത്തിൽ, കാസർകോട്ടെ പ്രവർത്തനങ്ങൾക്ക് എം എൽ എമാർ നേതൃത്വം നൽകണം, സാധനങ്ങൾക്ക് വില കൂട്ടിയാൽ കടുത്ത നടപടി- മുഖ്യമന്ത്രി
Mar 24, 2020, 21:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 24.03.2020) കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ 72,460 ആളുകളാണ് നിരീക്ഷണത്തിലുള്ളതെന്നും ചൊവ്വാഴ്ച മാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 71,994 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രികളിലുമാണ്. 4,516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3,331 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കി.
കൊറോണ വൈറസ് ബാധയെത്തുടർന്ന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയ കാസര്‍കോട് ജില്ലയിലെ എംഎല്‍എമാരുമായി ഇന്ന് ഓഡിയോ കോണ്‍ഫറന്‍സ് നടത്തി. എംഎല്‍എമാര്‍ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്‍റുമാരെ ഫോണില്‍ വിളിച്ച് പഞ്ചായത്തില്‍ നടക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യണം.
വാര്‍ഡ് തലത്തില്‍ ദൈനംദിന ബന്ധമുണ്ടാകണം. ഓരോ പ്രദേശത്തും വിവിധ തരത്തില്‍ വിഷമം അനുഭവിക്കുന്ന ആളുകള്‍ ഉണ്ടാകും. പുറത്ത് ജോലിക്ക് പോകാന്‍ കഴിയാത്ത കുടുംബങ്ങളെ പ്രത്യേകമായി സഹായിക്കാനാകണം. ഒരു വാര്‍ഡില്‍ അത്തരത്തിലുള്ള എത്ര കുടുംബങ്ങള്‍ ഉണ്ട് എന്നത് കണ്ടെത്തണം. വീടുകളില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചുനല്‍കുന്നതിനും മാനസിക പ്രയാസം ഒഴിവാക്കാന്‍ കൗണ്‍സിലര്‍മാരെ ഉപയോഗിച്ച് ഇടപെടുന്നതിനും എംഎല്‍എമാര്‍ നേതൃത്വം വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടാക്സികളും ഓട്ടോറിക്ഷകളും അടിയന്തര വൈദ്യസഹായത്തിനും അവശ്യ സാധനങ്ങളും ഔഷധങ്ങളും വാങ്ങുന്നതിനും മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളു. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ ഒരു മുതിര്‍ന്ന ആള്‍ക്കു കൂടി മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുള്ളു. ആഘോഷങ്ങള്‍ക്കോ മതപരമോ സാമൂഹികമായോ ആയ ഒത്തുചേരലുകള്‍ക്ക് ഉള്‍പ്പെടെ അഞ്ചിലധികം പേര്‍ പൊതുസ്ഥലത്ത് ഒത്തുചേരുന്നത് നിരോധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനം, പാല്‍, ബ്രഡ്, പച്ചക്കറി, മുട്ട, ഇറച്ചി, മീന്‍, കോഴി-കന്നുകാലി തീറ്റ എന്നിവ വില്‍ക്കുന്ന കടകള്‍/ബേക്കറികള്‍ എന്നിവ എല്ലാ ദിവസവും 7 മണി മുതല്‍ 5 മണി വരെ തുറന്നുപ്രവര്‍ത്തിക്കും. വിനോദത്തിനും ആര്‍ഭാടത്തിനുമുള്ള ഒരു കടയും തുറക്കില്ല. കാസര്‍കോട് ജില്ലയില്‍ നേരത്തേ തീരുമാനിച്ചതുപോലെ തുടരും. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങാനാണ് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. അതിനെ ആരും അവസരമായി കാണരുത്. സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവരല്‍നിന്ന് എന്തിനാണ് യാത്ര, എപ്പോള്‍ തിരിച്ചെത്തും, ഏതു വാഹനം എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് പൊലീസിന് നല്‍കണം. അതില്‍ പറയുന്ന കാര്യത്തിനില്ല യാത്ര എങ്കില്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാകും.
സാഹചര്യം മുതലെടുക്കാന്‍ ആരും ശ്രമിക്കരുത് എന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സാധനങ്ങള്‍ വില കൂട്ടി വില്‍ക്കാനോ പൂഴ്ത്തിവെക്കാനോ പാടില്ല. അവശ്യ സാധനങ്ങള്‍ക്ക് ഒറ്റയടിക്ക് ചിലര്‍ വില വര്‍ധിപ്പിച്ചു. അത് നിയമവിരുദ്ധമാണ്. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ദാക്ഷണ്യവുമില്ലാതെ നടപടി സ്വീകരിക്കും. അവശ്യ സര്‍വീസുകളുടെ ഭാഗമായി ജോലിക്കെത്തേണ്ടവര്‍ക്ക് പാസ് സൗകര്യം ഏര്‍പ്പെടുത്താന്‍ പൊലീസ് ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ ഐഡി ഉപയോഗിക്കാം. അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും അതത് സ്ഥാപനങ്ങളുടെ ഐഡി കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. കടകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഈ പാസ് പ്രയോജനപ്പെടുത്താം. ഡ്യൂട്ടി കഴിഞ്ഞ് രാത്രികാലങ്ങളില്‍ വീട്ടിലേക്കു പോകുന്ന മാധ്യമ പ്രവര്‍ത്തകരെയും പത്ര ജീവനക്കാരെയും തടയരുത് എന്ന് നിര്‍ദേശം നല്‍കും.
കൊറിയര്‍ സര്‍വീസസ് നിലക്കുന്നു എന്ന അവസ്ഥ സംജാതമാകുന്നുണ്ട്. മരുന്നുകളും മറ്റും ദൂരെ സ്ഥലങ്ങളിലേക്ക് എത്തിക്കാനുളള സാഹചര്യം നിലക്കുമെന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്. അക്കാര്യം പ്രത്യേകം പരിശോധിക്കും. വീടില്ലാതെ തെരുവോരത്ത് കഴിയുന്നവര്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. അവരുടെ ആരോഗ്യ പരിരക്ഷയും ഉറപ്പാക്കും. പച്ചക്കറികള്‍ കൊണ്ടുവരുന്നത് അതിരാവിലെയാണ്. രാവിലെ തന്നെ അത് റീട്ടെയില്‍ കടകളില്‍ എത്തിക്കാന്‍ സംവിധാനമുണ്ടാക്കും- മുഖ്യമന്ത്രി അറിയിച്ചു.
Summary: Chief Minister Pinarayi Vijayan's Pressmeet

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.