SWISS-TOWER 24/07/2023

Monkey Pox | മങ്കിപോക്സ്: ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇയില്‍ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. 

Monkey Pox | മങ്കിപോക്സ്: ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി


രോഗലക്ഷണങ്ങള്‍ കാണിച്ച സമയത്ത് തന്നെ മുന്‍കരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മങ്കിപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികള്‍ സര്‍കാര്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

എല്ലാവരും മാസ്‌ക് ധരിക്കുന്നതും കൈകള്‍ സോപുപയോഗിച്ച് കഴുകുന്നതും ശീലമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കോവിഡിനെ പോലെ മങ്കിപോക്സിനേയും നമുക്ക് പ്രതിരോധിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Chief Minister on Monkey Pox, Thiruvananthapuram, News, Health, Health and Fitness, Chief Minister, Pinarayi vijayan, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia