രണ്ട് രൂപ ഡോക്ടര്‍ വിടവാങ്ങി; ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോയമ്പത്തൂര്‍ : (www.kvartha.com 05.10.2018) തമിഴ്‌നാടിന്റെ പ്രയപ്പെട്ട രണ്ട് രൂപ ഡോക്ടര്‍ വിടവാങ്ങി, അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. പാവപ്പെട്ട രോഗികളുടെ ആശ്വാസകേന്ദ്രമായിരുന്ന ഡോ. ജഗന്‍ മോഹന്‍ (78) ബുധനാഴ്ച രാത്രിയാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരണമടഞ്ഞത്.

കോയമ്പത്തൂരിലെ സിദ്ധാപുത്തൂരിലെത്തുന്നവരില്‍ അധികവും ഡോക്ടര്‍ ജഗന്‍മോഹനെ കാണാന്‍ വരുന്നവരായിരുന്നു. തുടക്കകാലത്ത് ഒരു രൂപയായിരുന്നു ഡോക്ടറുടെ ഫീസ്. പിന്നീട് അത് രണ്ട് രൂപയായി ഉയര്‍ന്നു. ഈ കാലത്താണ് രണ്ട് രൂപ ഡോക്ടര്‍ എന്ന പേരില്‍ ജഗന്‍ മോഹന്റെ പേര് തമിഴ്‌നാട്ടിലും പുറത്തുമുള്ള മാധ്യമങ്ങളില്‍ നിറഞ്ഞത്. അടുത്ത കാലത്തായി ഫീസ് 20 രൂപയാക്കിയെങ്കിലും രോഗികള്‍ക്ക് അത് വലിയ കാര്യമായിരുന്നില്ല. കാരണം ആയിരക്കണക്കിന് രോഗികളുള്ള ഈ ഡോക്ടര്‍ക്ക് ഫീസ് ഒരു പ്രശ്‌നമേ അല്ലായിരുന്നു. ഫീസ് നല്‍കണമെന്ന് ഡോക്ടര്‍ക്ക് നിര്‍ബന്ധവുമില്ലായിരുന്നു.

രണ്ട് രൂപ ഡോക്ടര്‍ വിടവാങ്ങി; ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍

ബുധനാഴ്ച  ഹൃദയാഘാതത്തെ തുടര്‍ന്നാണ് പാവങ്ങളുടെ കാണപ്പെട്ട ദൈവം യാത്രയായത്. ഡോക്ടറെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവര്‍ കണ്ണീരണിഞ്ഞ് മടങ്ങുമ്പോള്‍ ഇവര്‍ക്ക് മുന്നില്‍ ഇനിയൊരു ആശ്രയം ആരെന്ന ചോദ്യം ബാക്കിയാവുന്നു.

മന്ദവേലി ആര്‍.കെ. മഠ് റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ച ഡോക്ടറുടെ മൃതദേഹം ഒരുനോക്കുകാണാന്‍ ചെന്നൈയില്‍നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നൂറുകണക്കിനുപേര്‍ എത്തി. ചെന്നൈയിലെ ആര്‍കെ മുത്ത് റോഡിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിനും വസ്ത്രശാലയ്ക്കും ഇടയിലുള്ള ക്ലിനിക്കോടു കൂടി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലേക്ക് കാലാവസ്ഥയെ പോലും അവഗണിച്ചാണ് ആളുകള്‍ എത്തിയത്.

'' പതിനാറാം വയസില്‍ വിവാഹം കഴിച്ച് ചെന്നൈയില്‍ എത്തിയ കാലം മുതല്‍ അസുഖം വന്നാല്‍ ചികിത്സയ്‌ക്കെത്തുന്നത് ഇവിടെയാണെന്ന് 67 കാരിയായ സെല്‍വിഅമ്മ വിതുമ്പലോടെ പറയുന്നു. അദ്ദേഹം ആദ്യം ചികിത്സയ്ക്കായി ഒരു രൂപയായിരുന്നു വാങ്ങിയിരുന്നത്. പിന്നീട് അത് രണ്ടു രൂപയാക്കി. പണമില്ലെങ്കില്‍ പോലും അത് കാര്യമാക്കിയിരുന്നില്ല. പിന്നീട് നല്‍കിയാല്‍ മതിയെന്ന് പറയും. ഇനി ഞങ്ങള്‍ക്ക് അങ്ങിനെ ആരുണ്ട്? സെല്‍വിഅമ്മ ചോദിക്കുന്നു.

''അദ്ദേഹത്തിന്റേത് മാന്ത്രിക കൈ ആയിരുന്നു. ഒരിക്കല്‍ മകന് വയറു വേദനയുണ്ടായി. കിഡ്‌നിയില്‍ കല്ല് മൂലം സഹിക്കാന്‍ കഴിയാത്ത വേദനയായിരുന്നു. ഇവിടെ പുലര്‍ച്ചെ മൂന്ന് മണിക്ക് കൊണ്ടുവന്നു. അദ്ദേഹം ഗുളികയും കുത്തിവെയ്പ്പും നല്‍കി. ഒരു പണം പോലും വാങ്ങിയില്ല. മകന് വേഗം സുഖപ്പെട്ടു'' സെല്‍വിയമ്മ പറയുന്നു.

സെല്‍വിയമ്മയെപ്പോലെ ഡോക്ടറുടെ കാരണ്യത്തെക്കുറിച്ചുള്ള അനേകം കഥകള്‍ പലര്‍ക്കും പറയാനുണ്ട്. സാധുക്കളായ ആള്‍ക്കാര്‍ക്കിടയിലായിരുന്നു ജഗ്‌മോഹന്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ തന്റെ രോഗികള്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന ചികിത്സ തികച്ചും സൗജന്യമായിരുന്നു. കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാരായ പാവപ്പെട്ട സ്ത്രീകള്‍, ചേരിനിവാസികള്‍ തുടങ്ങിയവരായിരുന്നു ഇതില്‍ ഭൂരിഭാഗവും.

കുറഞ്ഞ ഫീസ് മാത്രമായിരുന്നു ഇദ്ദേഹം രോഗികളില്‍നിന്ന് വാങ്ങിയിരുന്നത്. ജഗ്‌മോഹന്‍ ഫീസായി ആകെ വാങ്ങിയിരുന്നത് ഒരു രൂപയാണ്. അത് പിന്നീട് രണ്ട്, മൂന്ന്, അഞ്ച്, പത്ത് എന്നിങ്ങനെ നിരക്ക് കൂട്ടി ഇപ്പോള്‍ 20 രൂപയാക്കിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ഫീസ് 20 ആക്കിയത്.

'രണ്ടുരൂപ ഡോക്ടര്‍' എന്ന് തുടക്കത്തില്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്നവര്‍ ഇപ്പോള്‍ '20 രൂപാ ഡോക്ടര്‍' എന്നാക്കി. തന്റെ രോഗികളോട് അങ്ങേയറ്റം കാരുണ്യവാനായിരുന്ന ഡോക്ടര്‍ പണത്തെക്കുറിച്ച് വിഷമിച്ചിരുന്നില്ല. തന്നെ കാണാന്‍ വരുന്ന രോഗികളില്‍ ആരൊക്കെ ഫീസ് നല്‍കുന്നുണ്ടെന്ന് പോലും നോക്കാറില്ലായിരുന്നു.

ആദ്യമെല്ലാം അദ്ദേഹത്തിന്റെ മേശയ്ക്ക് സമീപത്ത് വെച്ചിരുന്ന ബോക്‌സിലേക്ക് ആള്‍ക്കാര്‍ തുട്ടുകള്‍ ഇടുന്നതായിരുന്നു രീതി. ''ഇനി ഞങ്ങള്‍ക്ക് ആരുണ്ട്?'' എന്ന ചോദ്യം സെല്‍വിയമ്മയെപ്പോലെ വിങ്ങിപ്പൊട്ടിയും കണ്ഠമിടറിയും പലരും ചോദിക്കുന്നു.

തീരെ പണമില്ലാത്തവര്‍ക്ക് മരുന്ന് പോലും അദ്ദേഹം സൗജന്യമായി നല്‍കിയിരുന്നു. തന്റെ ക്ലിനിക്കില്‍ വെറും 10 രൂപയ്ക്ക് രക്തപരിശോധന നടത്തിയിരുന്നു. ഡോക്ടര്‍മാര്‍ കണ്‍സള്‍ട്ടിംഗ് ഫീസായി 200 രൂപ വാങ്ങുമ്പോള്‍ 15 വര്‍ഷമായി ചെന്നൈയില്‍ ജഗ്‌മോഹന്റെ ക്ലിനിക്ക് പാവങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു. 1940 ല്‍ ജനിച്ച ജഗ്‌മോഹന്‍ 1970 കളിലാണ് ക്ലിനിക്ക് തുടങ്ങിയത്.

സ്റ്റാന്‍ലി മെഡിക്കല്‍ കോളജിലെ 69 ലെ തന്റെ ബാച്ചിന്റെ ഒരു ഫോട്ടോ ക്ലിനിക്കിന്റെ ചുവരില്‍ അദ്ദേഹം പതിച്ചിരുന്നു. ഭാര്യയ്ക്കും മകള്‍ക്കും മരുമകനും കൊച്ചുമകനുമൊപ്പമായിരുന്നു ഡോക്ടര്‍ ചെന്നൈയില്‍ താമസിച്ചിരുന്നത്. ശ്രീവില്ലിപുത്തൂര്‍ സ്വദേശിയായ ഡോക്ടറുടെ പിതാവും ഭിഷഗ്വരനായിരുന്നു. ചികിത്സയെ ഒരു ജീവകാരുണ്യപ്രവര്‍ത്തനമായി കണ്ടിരുന്ന പിതാവില്‍ നിന്നാണ് ഈ ഗുണം ജഗ്‌മോഹനും കിട്ടിയത്. അദ്ദേഹത്തിന്റെ കാരുണ്യമനസ് തൊട്ടറിഞ്ഞവരായിരുന്നു കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്.

Keywords: Chennai “20 Rupees” Doctor Passed Away !! Thousands Of People Mourns !!, Doctor, News, Patient, hospital, Treatment, National, Health.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia