കേരളത്തില്‍ ഇങ്ങനെയും ഡോക്ടര്‍മാരുണ്ട്, ക്യാന്‍സറില്ലാത്ത യുവതിക്ക് കീമോ ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാരെ ന്യായീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ്, രോഗിക്ക് തുടര്‍ ചികിത്സ സൗജന്യമാക്കി ആരോഗ്യമന്ത്രിയുടെ ഇടപെടല്‍
Jun 3, 2019, 18:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 03.06.2019) കാന്‍സറില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. തെറ്റ് സ്വകാര്യ ലാബിന്റേതാണെന്നും വേഗത്തില്‍ ചികിത്സ നല്‍കാനാണ് ഡോക്ടടര്‍മാര്‍ ശ്രമിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. രോഗിക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ തുടര്‍ ചികിത്സ സൗജന്യമായി നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
സ്വകാര്യ ലാബിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണിതെന്നും നേരത്തെയും പരാതി ഉയര്‍ന്നപ്പോള്‍ മെഡിക്കല്‍ സംഘം അന്വേഷിച്ചിരുന്നുവെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരണം നല്കി. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. രോഗിക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചതെന്നും സ്വകാര്യ ലാബില്‍ പരിശോധന നടത്തിയത് മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച മുതിര്‍ന്ന ഡോക്ടറാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്കെത്തിയത്. മാറിടത്തിലുണ്ടായ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്ന് പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളജ് പതോളജി ലാബിലും മറ്റൊന്ന് സ്വകാര്യ ലാബിലേക്കും നല്‍കിയിരുന്നു. കാന്‍സറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ ചികില്‍സ തുടങ്ങുകയും രജനിയെ കീമോതെറാപ്പിക്ക് വിധേയയാക്കുകയും ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Medical College, Health, Doctor, Cancer, Kottayam, Minister, Treatment, Principal, chemotherapy for no cancer patient at kottayam medical collage
സ്വകാര്യ ലാബിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണിതെന്നും നേരത്തെയും പരാതി ഉയര്‍ന്നപ്പോള്‍ മെഡിക്കല്‍ സംഘം അന്വേഷിച്ചിരുന്നുവെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരണം നല്കി. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. രോഗിക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചതെന്നും സ്വകാര്യ ലാബില്‍ പരിശോധന നടത്തിയത് മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച മുതിര്‍ന്ന ഡോക്ടറാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്കെത്തിയത്. മാറിടത്തിലുണ്ടായ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്ന് പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളജ് പതോളജി ലാബിലും മറ്റൊന്ന് സ്വകാര്യ ലാബിലേക്കും നല്‍കിയിരുന്നു. കാന്‍സറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ ചികില്‍സ തുടങ്ങുകയും രജനിയെ കീമോതെറാപ്പിക്ക് വിധേയയാക്കുകയും ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.