Lizard found in food | 'വ്യാപാര കേന്ദ്രത്തിലെ ഹോടെലില്‍ നിന്ന് വാങ്ങിയ ആഹാരത്തില്‍ പല്ലി'; ഭക്ഷണ സാംപിളുകൾ ശേഖരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചണ്ഡീഗഢ്: (www.kvartha.com) വ്യാപാര കേന്ദ്രത്തിലെ ഹോടെലില്‍ നിന്ന് വാങ്ങിയ ആഹാരത്തില്‍ പല്ലിയെ കണ്ടെത്തിയതായി റിപോര്‍ട്. ചണ്ഡീഗഢ് ആരോഗ്യവകുപ്പ് ഭക്ഷണത്തിന്റെ സാംപിളുകള്‍ ശേഖരിച്ചു. നെക്സസ് എലാന്റെ മോളിലെ സാഗര്‍ രത്ന ഹോടെലില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി 10 മണിയോടെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഡോക്ടര്‍ പൂരിയും കടലക്കറിയും വാങ്ങിയപ്പോഴാണ് പാത്രത്തില്‍ പല്ലിയെ കണ്ടെത്തിയതെന്നാണ് വിവരം.
  
Lizard found in food | 'വ്യാപാര കേന്ദ്രത്തിലെ ഹോടെലില്‍ നിന്ന് വാങ്ങിയ ആഹാരത്തില്‍ പല്ലി'; ഭക്ഷണ സാംപിളുകൾ ശേഖരിച്ചു

ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് സംഘത്തെയും പൊലീസിനെയും വിവരമറിയിച്ചു. എന്നാല്‍, രേഖാമൂലം പരാതി നല്‍കിയിട്ടില്ല. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് സംഘം എത്തി ഭക്ഷണ സാംപിളുകള്‍ ശേഖരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട് ചെയ്തു. 'സാംപിളുകള്‍ ഭക്ഷ്യ പരിശോധനാ ലാബിലേക്ക് അയച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ റിപോര്‍ട് വരും. അതിനുശേഷം, ചട്ടങ്ങള്‍ക്കനുസൃതമായി നടപടിയെടുക്കും,' ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞെന്ന് ചൊവ്വാഴ്ച, എലാന്റെ വക്താവ് ഒരു പ്രസ്താവന ഇറക്കി.
'ഉപഭോക്താക്കളുടെ ശുചിത്വവും സുരക്ഷയും വളരെ പ്രധാനമാണ്, ഇതുപോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ഫുഡ് കോര്‍ടിലെ സമഗ്രമായ ഭക്ഷ്യ സുരക്ഷാ ഓഡിറ്റിന് അധികാരികളെ സഹായിക്കുകയും ചെയ്യും,' വക്താവ് പറഞ്ഞു.


Keywords: Punjab, Haryana, News, Food, Top-Headlines, Health, Hotel, Police, Lizard, Health Department, Chandigarh: Lizard found in Sagar Ratna's 'Chhole Bhature' at Nexus Elante Mall, food samples collected.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia