New features | മുഴുവൻ പ്രതിരോധ കുത്തിവയ്പുകൾ മുതൽ ആശുപത്രി ഒപി ടികറ്റ് വരെ; പുതിയ മാറ്റങ്ങളോടെ ആരോഗ്യ സേതുവും കോവിൻ ആപും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) പുതിയ സേവനങ്ങളോടെ ആരോഗ്യ സേതു (Aarogya Setu) ആപും കോവിൻ (CoWIN) വെബ്‌സൈറ്റും അവതരിപ്പിക്കാൻ കേന്ദ്ര സർകാർ തീരുമാനിച്ചു. ഈ രണ്ട് പ്ലാറ്റ്‌ഫോമുകളും കൊറോണ വൈറസ് കാലത്ത് അവയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി ആരംഭിച്ചതാണ്. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ കീഴിലുള്ള മറ്റ് ആരോഗ്യ സൗകര്യങ്ങൾക്ക് ഇനി ഇവ ഉപയോഗിക്കാനാവും. നാഷനൽ ഹെൽത് അതോറിറ്റി ചീഫ് എക്‌സിക്യൂടീവ് ആർ എസ് ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്.
                          
New features | മുഴുവൻ പ്രതിരോധ കുത്തിവയ്പുകൾ മുതൽ ആശുപത്രി ഒപി ടികറ്റ് വരെ; പുതിയ മാറ്റങ്ങളോടെ ആരോഗ്യ സേതുവും കോവിൻ ആപും

ആരോഗ്യ സേതു ആപ് 24 കോടിയിലധികം തവണ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. മറ്റ് ആരോഗ്യ സംബന്ധിയായ സേവനങ്ങളിൽ ഉപയോഗിക്കാവുന്ന പുതിയ ആവശ്യങ്ങൾക്കായി ഈ ആപ് തയ്യാറാക്കും. ആപിൽ നിന്ന് സ്‌കാൻ ചെയ്‌ത് നേരിട്ട് ഒപിഡി കാർഡ് ലഭിക്കും. ഇതോടെ ആശുപത്രിയിൽ പോയാൽ ഇനി വരിയിൽ നിൽക്കേണ്ടി വരില്ല.

കൂടാതെ ആരോഗ്യ സേതു, ഹെൽത് ആൻഡ് വെൽനസ് ആപായി പുറത്തിറക്കിയിട്ടുണ്ട്. ഇതിനുപുറമെ, കൊറോണ കാലത്ത് രോഗികൾക്ക് വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പിനും കോവിൻ ഉപയോഗിച്ചു. ഇപ്പോൾ ഇത് യൂനിവേഴ്സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിൽ (UIP) ഉപയോഗിക്കും. കുട്ടികളെയും ഗർഭിണികളെയും വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതികളിലൊന്നാണ് യുഐപി.

ഇതിന് കീഴിൽ 12 രോഗങ്ങൾക്കെതിരെ സർകാർ സൗജന്യ വാക്സിനേഷൻ നൽകുന്നു. ഇനി ആപിൽ തന്നെ ആവശ്യമായ വാക്സിൻ വിവരങ്ങൾ ലഭിക്കും. ഭൂരിപക്ഷം കുത്തിവെയ്പ് രേഖകൾ ഇപ്പോൾ ഇലക്ട്രോണിക് രീതിയിൽ ലഭ്യമാകുന്നില്ല. പുതിയ സംവിധാനം ഫിസികൽ റെകോർഡുകൾ സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കും.

 Keywords:   Centre Set To Repurpose Aarogya Setu, CoWIN Platforms For Broader Use, News, National,Newdelhi,Top-Headlines,Latest-News,hospital,Health,vaccine,Website,virus,COVID19, Government.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia