ആഴ്ചകള്‍ക്കുള്ളില്‍ വാക്സിന്‍ ലഭ്യമാകും; വിലയെ കുറിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 04.12.2020) ആഴ്ചകള്‍ക്കുള്ളില്‍ കോവിഡ് വാക്സിന്‍ ലഭ്യമാകും, വിലയെ കുറിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വാക്സിന്‍ നിര്‍മാണത്തില്‍ പൂര്‍ണവിജയം കൈവരിക്കുമെന്നു നമ്മുടെ ഗവേഷകര്‍ക്കു തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. 

ഏറ്റവും വില കുറഞ്ഞതും സുരക്ഷിതവുമായ വാക്സിനു വേണ്ടിയാണു ലോകം കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് അവര്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നത്. വാക്സിന്റെ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ വാക്സിന്‍ ലഭ്യമാകും; വിലയെ കുറിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രി

കോവിഡ് മുന്നണി പോരാളികള്‍, പ്രായമായവര്‍, കോവിഡ് മൂലം ജീവനു ഭീഷണിയുള്ളവര്‍ എന്നിങ്ങനെ മുന്‍ഗണനാക്രമത്തിലായിരിക്കും വാക്സിന്‍ നല്‍കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വാക്സിന്‍ വിതരണത്തിന്റെ ചുമതല ദേശീയതലത്തിലുള്ള വിദഗ്ധരുടെ സംഘത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അവരില്‍നിന്ന് ആവശ്യത്തിന് ഉപദേശം തേടും. വന്‍തോതില്‍ വാക്സിന്‍ നിര്‍മിക്കാനുള്ള അടിസ്ഥാന സൗകര്യം ഇന്ത്യക്കുണ്ട്. മറ്റു രാജ്യങ്ങളേക്കാള്‍ മികച്ച മുന്നൊരുക്കമാണ് ഇന്ത്യ നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രീയകക്ഷികളും നിര്‍ദേശങ്ങള്‍ എഴുതി നല്‍കണമെന്നും പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും മോദി പറഞ്ഞു.

12 പ്രധാന പാര്‍ട്ടികളുടെ നേതാക്കന്മാരാണ് യോഗത്തില്‍ പങ്കെടുത്തത്. ആഭ്യന്തരമന്ത്രി അമിത്ഷാ, ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവരും പങ്കെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരും യോഗത്തിനെത്തി. കോവിഡിനെക്കുറിച്ചും കര്‍ഷക പ്രതിഷേധത്തെക്കുറിച്ചും ചര്‍ച്ച നടത്താന്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

കോവിഡ് വാക്സിന്റെ ലഭ്യതയെക്കുറിച്ചും വിതരണ പദ്ധതിയെക്കുറിച്ചും പ്രതിപക്ഷത്തിന് സംശയങ്ങളുണ്ട്. എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമോയെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തത നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

Keywords:  Centre discussing COVID-19 vaccine price with states: PM Modi, New Delhi, News, Prime Minister, Narendra Modi, Health, Health and Fitness, Meeting, Politics, BJP, Congress, National.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia