കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ഇൻഷൂറൻസ് പദ്ധതി കേന്ദ്രസർകാർ നിർത്തലാക്കി
Apr 19, 2021, 13:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദില്ലി: (www.kvartha.com 19.04.2021) കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പദ്ധതി കേന്ദ്രസർകാർ നിർത്തലാക്കി. കഴിഞ്ഞ മാസം 24 വരെ മരിച്ച ആരോഗ്യപ്രവർത്തകർക്ക് മാത്രമേ ഇനി ഇൻഷൂറൻസ് ലഭ്യമാകൂ. ഇവരുടെ ബന്ധുക്കൾക്ക് ഈ മാസം 24 വരെ രേഖകൾ ഹാജരാക്കാൻ സമയം നൽകിയിട്ടുണ്ട്. അവിടന്നങ്ങോട്ട് ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയുണ്ടാകില്ലെന്ന് കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനസർകാരുകൾക്ക് കത്ത് നൽകി.
കിടക്കകളും ഐസിയുകളും ഓക്സിജൻ സിലിൻഡറുകളും ഇല്ലാതെ രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ്, ഇൻഷൂറൻസ് പോലുമില്ലാതെ ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യേണ്ടുന്ന അവസ്ഥ വരുന്നത്.
കിടക്കകളും ഐസിയുകളും ഓക്സിജൻ സിലിൻഡറുകളും ഇല്ലാതെ രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ്, ഇൻഷൂറൻസ് പോലുമില്ലാതെ ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യേണ്ടുന്ന അവസ്ഥ വരുന്നത്.
287 പേർക്കാണ് 50 ലക്ഷം രൂപയുടെ ഇൻഷൂറൻസ് ലഭിച്ചതെന്നാണ് കേന്ദ്രസർകാരിന്റെ ഉത്തരവിൽ പറയുന്നത്. മരിച്ച 287 പേരുടെ കുടുംബങ്ങൾക്ക് ഇൻഷൂറൻസ് തുക ഉറപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യ ഏജൻസിയായ ന്യൂ ഇന്ത്യ അഷ്വറൻസുമായി ചേർന്നാണ് കേന്ദ്രസർകാർ ഈ പദ്ധതി നടപ്പാക്കിയത്.
എന്നാൽ ഫെബ്രുവരി വരെത്തന്നെ സർകാർ രേഖകൾ പരിശോധിച്ചാൽ 313 ആരോഗ്യപ്രവർത്തകരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 162 ഡോക്ടർമാർ, 107 നഴ്സുമാർ, 44 ആശാ പ്രവർത്തകർ എന്നിങ്ങനെയാണ് മരണസംഖ്യ.
അതേസമയം ഡോക്ടർമാർ മാത്രം 734 പേർ മരിച്ചുവെന്നാണ് ഇന്ത്യൻ മെഡികൽ അസോസിയേഷന്റെ കണക്ക്. സർകാർ, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലേക്ക് തിരിച്ച് വന്ന വിരമിച്ച ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കായി കഴിഞ്ഞ വർഷം മാർച് 30 മുതലാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ പാകേജിൽ ഉൾപെടുത്തി ആരോഗ്യ ഇൻഷൂറൻസ് പ്രഖ്യാപിച്ചത്. പിന്നീട് സെപ്റ്റംബറിൽ കേസുകൾ കുത്തനെ കൂടിയപ്പോൾ, പദ്ധതി ഈ വർഷം മാർച് വരെയാക്കി നീട്ടിയിരുന്നു.
എന്നാൽ വാക്സീൻ വിതരണത്തിന്റെ ഒന്നാംഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കെല്ലാം വാക്സീൻ നൽകിയത് പരിഗണിച്ചാണ്, പദ്ധതി നിർത്തിവച്ചതെന്നാണ് കേന്ദ്രസർകാർ വാദം. വാക്സീൻ ലഭിച്ചതിനാൽ കോവിഡ് രോഗബാധയിൽ നിന്ന് ആരോഗ്യപ്രവർത്തകർ സുരക്ഷിതരാണെന്ന കണക്കുകൂട്ടലിലാണ് നടപടി.
Keywords: News, India, National, Top-Headlines, COVID- 19, Corona, Vaccine, Health, Healthcare workers, Insurance, Centre cancels existing insurance policy for healthcare workers who succumb in the line of Covid duty, to sign new agreement.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

