കോവി ഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 4-8 ആഴ്ചയായി വര്‍ധിപ്പിക്കാന്‍ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 22.03.2021) കോവി ഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാല്-എട്ട് ആഴ്ചയായി വര്‍ധിപ്പിക്കാന്‍ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്. പുറത്തുവരുന്ന ശാസ്ത്രീയ തെളിവുകള്‍ കണക്കിലെടുത്ത് കോവി ഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള പുതുക്കി നിശ്ചയിക്കാന്‍ നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍ (എന്‍ടിഐജിഐ) ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ്, നാഷണല്‍ എക്സ്പേര്‍ട് ഗ്രൂപ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ (എന്‍ഇജിവിഎസി) അതിന്റെ 20-ാമത് യോഗത്തില്‍ ഇടവേള വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കോവി ഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 4-8 ആഴ്ചയായി വര്‍ധിപ്പിക്കാന്‍ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്
Aster mims 04/11/2022 മുമ്പുള്ള 4-6 ആഴ്ചകള്‍ക്ക് പകരം, ഒന്നാം ഡോസിന് ശേഷം 4-8 ആഴ്ചത്തെ ഇടവേളയില്‍ കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് നല്‍കിയാല്‍ മതിയെന്ന് പരിഷ്‌കരിച്ച ശുപാര്‍ശയില്‍ പറയുന്നു. രണ്ട് ഡോസുകള്‍ക്കിടയിലുള്ള പുതുക്കിയ ഇടവേള കോവി ഷീല്‍ഡിന് മാത്രമേ ബാധകമാകൂ. കോവാക്‌സിന് ബാധകമല്ല.

എന്‍ടിഐജിഐ, എന്‍ഇജിവിഎസി എന്നിവയുടെ ശുപാര്‍ശകള്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെന്നും ഇടവേള അപ്രകാരം നടപ്പാക്കാവുന്നതാണെന്നും കേന്ദ്ര ആരോഗ്യ സെക്രടെറി രാജേഷ് ഭൂഷണ്‍ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രടെറിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഒന്നാം ഡോസ് കഴിഞ്ഞ് 4-8 ആഴ്ചകള്‍ക്കുള്ളില്‍ ഗുണഭോക്താക്കള്‍ക്ക് കോവി ഷീല്‍ഡിന്റെ രണ്ടാം ഡോസ് നല്‍കുന്നത് ഉറപ്പാക്കാന്‍ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളോട് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ ശാസ്ത്രീയ തെളിവുകള്‍ കണക്കിലെടുക്കുമ്പോള്‍ കോവി ഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് 6-8 ആഴ്ചകള്‍ക്കിടയില്‍ നല്‍കിയാല്‍ സംരക്ഷണം വര്‍ധിക്കുമെന്ന് പറയുന്നു. എന്നാല്‍ നിശ്ചിത കാലയളവ് 8 ആഴ്ച കഴിയാന്‍ പാടുള്ളതല്ല.

Keywords:  Centre asks state govts to increase gap between Covi shield vaccine doses to 6-8 weeks, New Delhi, News, COVID-19, Health, Health and Fitness, Letter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia