പ്രതിദിന കോവിഡ് കണക്കുകള്‍ സമര്‍പിക്കുന്നതില്‍ കേരളത്തിന് വീഴ്ച സംഭവിച്ചെന്ന് കേന്ദ്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com ) പ്രതിദിന കോവിഡ് കണക്കുകള്‍ സമര്‍പിക്കുന്നതില്‍ കേരളത്തിനു വീഴ്ച സംഭവിച്ചെന്നു കേന്ദ്രസര്‍കാര്‍. സംസ്ഥാന ആരോഗ്യവകുപ്പിനു കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രടറി ലവ് അഗര്‍വാള്‍ അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 13നു ശേഷം അഞ്ച് ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് കേരളം കണക്കുകള്‍ സമര്‍പിച്ചതെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Aster mims 04/11/2022

പ്രതിദിന കോവിഡ് കണക്കുകള്‍ സമര്‍പിക്കുന്നതില്‍ കേരളത്തിന് വീഴ്ച സംഭവിച്ചെന്ന് കേന്ദ്രം

ഇതു കേന്ദ്രത്തിന്റെ കോവിഡ് അവലോകനത്തെ ബാധിച്ചതായും കണക്കുകള്‍ സമര്‍പിക്കുന്നതില്‍ ഇടവേള വന്നതിനാല്‍ ഒറ്റദിവസം 90% കൂടുതല്‍ പുതിയ കേസുകളാണ് രാജ്യത്ത് റിപോര്‍ട് ചെയ്തതെന്നും കത്തില്‍ വ്യക്തമാക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 165% കൂടി. തിങ്കളാഴ്ച, 2183 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 940 കേസുകളും കേരളത്തിലാണ്.

രാജ്യത്ത് തിങ്കളാഴ്ച റിപോര്‍ടു ചെയ്ത 214 മരണങ്ങളില്‍ 213ഉം കേരളത്തിലാണ്. ഏപ്രില്‍ 14 മുതലുള്ള കണക്കുകള്‍ കേരളം ഒരുമിച്ച് സമര്‍പിക്കുകയായിരുന്നു. ഞായറാഴ്ച, 1150 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഇത് ഇരട്ടിയോളം ആയതിനെ തുടര്‍ന്നാണ് കേരളത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കേന്ദ്രം കത്തയച്ചത്.

രോഗവ്യാപനം വിലയിരുത്താനും പുതിയ വകഭേദങ്ങള്‍ സമയബന്ധിതമായി കണ്ടെത്താനും ദിവസേനയുള്ള കണക്കുകള്‍ അത്യാവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രോഗികളെ നിരീക്ഷിക്കുന്നതിനു മാത്രമല്ല, പുതിയ തന്ത്രങ്ങളും പദ്ധതികളും ആവിഷ്‌ക്കരിക്കുന്നതിനും ഇത് ആവശ്യമാണ്. ഇക്കാരണങ്ങളാല്‍ ദിവസേനയുള്ള കണക്കുകള്‍ നല്‍കണമെന്നു കത്തില്‍ നിര്‍ദേശിക്കുന്നു.

കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍ മാധ്യമങ്ങള്‍ക്കു കോവിഡ് കണക്കുകള്‍ നല്‍കുന്നത് സര്‍കാര്‍ അവസാനിപ്പിച്ചിരുന്നു.

Keywords: Centre asks Kerala to provide updated COVID-19 data daily, Thiruvananthapuram, News, Health, Health and Fitness, Letter, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia