രാജ്യത്ത് ഒമിക്രോണ്‍ ആശങ്ക വര്‍ധിക്കുന്നു; കേരളം അടക്കം 10 സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം വരുംദിവസങ്ങളില്‍ സന്ദര്‍ശനം നടത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 25.12.2021) രാജ്യത്ത് ഒമിക്രോണ്‍ ആശങ്ക വര്‍ധിക്കുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാപനം വര്‍ധിച്ച കേരളം അടക്കം പത്ത് സംസ്ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബെന്‍ഗാള്‍, മിസോറം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കായിരിക്കും കേന്ദ്രസംഘം എത്തുക.

17 സംസ്ഥാനങ്ങളിലായി രാജ്യത്ത് നിലവില്‍ 415 ഒമിക്രോണ്‍ രോഗികളുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 108 പേരാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ചികിത്സയിലുള്ളത്. 79 കേസുകള്‍ റിപോര്‍ട് ചെയ്ത ഡെല്‍ഹിയാണ് തൊട്ടുപിന്നില്‍.

കേരളത്തില്‍ 37 ഒമിക്രോണ്‍ കേസുകളാണ് റിപോര്‍ട് ചെയ്തത്. അഞ്ചാം സ്ഥാനത്താണ് കേരളം. ഗുജറാതില്‍ 43, തെലങ്കാന- 38, തമിഴ്നാട്-34 എന്നിങ്ങനെയാണ് ഒമിക്രോണ്‍ കേസുകളുടെ എണ്ണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതുവരെ ഒമിക്രോണ്‍ റിപോര്‍ട് ചെയ്തിട്ടില്ല.

രാജ്യത്ത് 183 ഒമിക്രോണ്‍ കേസുകള്‍ പരിശോധിച്ചതില്‍ 121 എണ്ണവും ഒമിക്രോണ്‍ ബാധിതമേഖലകളില്‍ നിന്ന് എത്തിയവരാണ്. 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 18 പേരുടെ വ്യാപന ഉറവിടം വ്യക്തമല്ല. 87 പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തവരാണ്. മൂന്നുപേരാകട്ടെ മറ്റു രാജ്യങ്ങളില്‍നിന്ന് ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷനും വിധേയരായവരാണ്. 
Aster mims 04/11/2022

രാജ്യത്ത് ഒമിക്രോണ്‍ ആശങ്ക വര്‍ധിക്കുന്നു; കേരളം അടക്കം 10 സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം വരുംദിവസങ്ങളില്‍ സന്ദര്‍ശനം നടത്തും

ബാക്കിയുള്ളവരില്‍ 20 പേരൊഴികെയുള്ളവര്‍ ഒറ്റഡോസ് വാക്‌സിനെടുത്തിട്ടുണ്ട്. കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ കുറവാണെങ്കിലും വ്യാപനത്തില്‍ വില്ലനായതിനാല്‍ ജാഗ്രത മുഖ്യമാണെന്ന് ഐ സി എം ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ കഴിയുന്നതോടെ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. പല സംസ്ഥാനങ്ങളിലും നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, യുപി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കൂടി രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. മധ്യപ്രദേശ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ രാത്രി ഒമ്പതുമണി മുതല്‍ രാവിലെ ആറുമണിവരെയും ഹരിയാനയില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയുമാണ് നിയന്ത്രണം. വാക്സിനെടുക്കാത്തവര്‍ക്കു ജനുവരി ഒന്നു മുതല്‍ പൊതുസ്ഥലങ്ങളില്‍ വിലക്കേര്‍പ്പെടുത്തുമെന്നും ഹരിയാന സര്‍കാര്‍ അറിയിച്ചു.

യുപിയില്‍ ശനിയാഴ്ച കര്‍ഫ്യു പ്രാബല്യത്തിലാകും. സമയം രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ. ഗുജറാതിലെ എട്ടു നഗരങ്ങളില്‍ കര്‍ഫ്യൂ രണ്ടു മണിക്കൂര്‍ നീട്ടി രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാക്കി.

ഇന്‍ഡ്യയില്‍ റിപോര്‍ട് ചെയ്ത കേസുകളെല്ലാം ലക്ഷണമില്ലാത്തവയോ നേരിയ ലക്ഷണങ്ങളുള്ളവയോ ആണ്. എന്നാല്‍, ഇതുവരെയുള്ള വകഭേദങ്ങളില്‍ ഒമിക്രോണ്‍ ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് കേസുകള്‍ ഉയരുകയാണെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സര്‍കാര്‍ സുസജ്ജമാണ്. ഡെല്‍റ്റ വകഭേദത്തില്‍ അവലംബിച്ച ചികിത്സാരീതി തന്നെയാണ് ഒമിക്രോണ്‍ ബാധിതരിലും തുടരുക.

മുന്‍തരംഗങ്ങളിലെപ്പോലെ കിടക്കകള്‍ക്കും ഓക്‌സിജനും ക്ഷാമമുണ്ടാകില്ല. 18 ലക്ഷം ഐസൊലേഷന്‍ വാര്‍ഡുകള്‍, അഞ്ചുലക്ഷം ഓക്‌സിജന്‍ കിടക്കകള്‍, 1.5 ലക്ഷം ഐ സി യു , 25,000 പീഡിയാട്രിക് ഐ സി യു, 65,000 പീഡിയാട്രിക് കിടക്കകള്‍ തുടങ്ങിയ സംവിധാനങ്ങളുണ്ട്. രാജ്യത്ത് 89 ശതമാനം പേര്‍ (83.29 കോടി ആളുകള്‍) ഒറ്റ വാക്‌സിനും 61 ശതമാനം പേര്‍ (57.02 കോടി ജനങ്ങള്‍) രണ്ടുവാക്‌സിനും എടുത്തുവെന്നും ആരോഗ്യസെക്രടെറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

Keywords:  Central Teams Sent to States Seeing Sudden Spike as India Records 415 Omicron Cases, New Delhi, News, Health, Health and Fitness, Maharashtra, Patient, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia