മുംബൈയില്‍ കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്; കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
Apr 23, 2020, 16:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 23.04.2020) മുംബൈയില്‍ കൊവിഡ് വ്യാപന സാധ്യതയുണ്ടെന്ന കേന്ദ്ര സംഘത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നഗരത്തില്‍ കൂടുതല്‍ ക്രമീകരണമൊരുക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അതിവേഗം പല മടങ്ങായി രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്നാണു കേന്ദ്ര സംഘത്തിന്റെ മുന്നറിയിപ്പ്.
ധാരാവിയും മുംബൈയുടെ ഇതരമേഖലകളും സന്ദര്‍ശിച്ച സംഘം ഐസൊലേഷന്‍ സംവിധാനങ്ങളുടെയും വെന്റിലേറ്ററുകളുടെയും വലിയ കുറവായിരിക്കും അടുത്ത പ്രധാന പ്രതിസന്ധിയെന്നും മുന്നറിയിപ്പു നല്കി. എന്നാല്‍, സ്വകാര്യ ആശുപത്രികളടക്കം ഏറ്റെടുത്ത് അതിവേഗം കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.
ധാരാവി, വര്‍ളി, മഹാലക്ഷ്മി, മാട്ടുംഗ, സയണ്‍, പന്‍വേല്‍, അന്ധേരി വെസ്റ്റ്, ഗോവണ്ടി, മാന്‍ഖുര്‍ദ്, നാഗ്പാഡ, ബൈക്കുള എന്നീ മേഖലകളിലായിരിക്കും ഏറ്റവും കൂടുതല്‍ രോഗവ്യാപനത്തിനു സാധ്യതയെന്നാണ് കേന്ദ്ര-സംസ്ഥാന സംഘം നടത്തിയ ചര്‍ച്ചയിലെ നിരീക്ഷണം. ധാരാവിയില്‍ ഒമ്പതു പേര്‍ക്കു കൂടി കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചു. ഭക്ഷ്യ സംസ്കരണ-വ്യവസായ വകുപ്പ് അഡിഷനല്‍ സെക്രട്ടറി മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയിലെത്തിയത്.
അതിനിടെ കൊവിഡ് രോഗികള്‍ വര്‍ധിക്കുകയും കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് മുംബൈ, പുണെ നഗരങ്ങളില്‍ ലോക്ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍, സംസ്ഥാനത്തു പ്രശ്നബാധിതമല്ലാത്ത മേഖലകളില്‍ ഇളവുകള്‍ തുടരും.
20നു ലോക്ഡൗണിനു ഇളവു പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പുണെ, എംഎംആര്‍ മേഖലകളില്‍ ജനം നിയന്ത്രണമില്ലാതെ കൂട്ടത്തോടെ നഗരത്തിലിറങ്ങിയത് സര്‍ക്കാരിനെ ആശങ്കയിലാക്കിയിരുന്നു. മുംബൈ, താനെ, ഡോംബിവ് ലി, കല്യാണ്‍, പാല്‍ഘര്‍, റായ്ഗഡ് ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് എംഎംആര്‍. സംസ്ഥാനത്തെ ഏറെ കൊവിഡ് രോഗികളും എംഎംആര്‍, പുണെ മേഖലകളിലാണ്.

Keywords: Central team recommends increase in quarantine beds after inspection in Mumbai, Mumbai, News, Health, Health & Fitness, Warning, Hospital, Treatment, Patient, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.