കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദേശങ്ങളുമായി കേന്ദ്രം
Aug 28, 2021, 17:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 28.08.2021) കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന് നിർദേശങ്ങളുമായി കേന്ദ്രം. കേരളത്തില്‍ കോണ്‍ടാക്ട് ട്രേസിംഗ് ഉടന്‍ ശക്തിപ്പെടുത്തണമെന്നും ഒരു പോസിറ്റിവ് കേസില്‍ 20 മുതല്‍ 25 പേരെ ട്രേസ് ചെയ്ത് ക്വാറന്റീനില്‍ പ്രവേശിപ്പിക്കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ എല്ലാവരിലേക്കും സമയബന്ധിതമായി എത്തിക്കാന്‍ പദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്.
കേരളം ഉൾപ്പെടെ കോവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങൾക്ക് സ്വന്തം സാഹചര്യങ്ങൾക്കനുസരിച്ചു കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താമെങ്കിലും സംസ്ഥാനാന്തര യാത്ര പൂർണതോതിൽ നടക്കണമെന്നും കേന്ദ്രം അറിയിച്ചിരുന്നു. രാജ്യത്ത് നിലവില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തില്‍ നിന്നാണ്. വാക്‌സിനെടുത്തതിന് ശേഷം രോഗം വന്നവരുടെ ആരോഗ്യാവസ്ഥയെ പറ്റി പഠനം നടത്തണമെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്ര ആരോഗ്യ സെക്രെടറി സംസ്ഥാന ചീഫ് സെക്രെടറിക്ക് അയച്ച കത്തിലൂടെയാണ് നിദ്ദേശങ്ങൾ നൽകിയത്. അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ഉന്നതതല യോഗം ചേരും.
Keywords: India, National, News, New Delhi, COVID-19, Kerala, Vaccine, Health, Central govt instructs Kerala to tighten covid restrictions.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.