ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കു കൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കേണ്ടിവരും; സൗകര്യം ഒരുക്കാന്‍ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.04.2020) ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കു കൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കേണ്ടിവരുമെന്നും ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച കേന്ദ്രനിര്‍ദേശം കഴിഞ്ഞദിവസം കേരളത്തിനു ലഭിച്ചു.

ഇതോടെ ഗള്‍ഫില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ വഴി തുറക്കുകയാണ്. ഇവരെ നാട്ടിലേക്ക് ഉടനെ കൊണ്ടുവരില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലാണ് ഇപ്പോള്‍ അയവ് ഉണ്ടായിരിക്കുന്നത്. ഗള്‍ഫില്‍ നിന്നുള്ള മലയാളികളുടെ കണ്ണീരും നാട്ടിലെ ബന്ധുക്കളുടെ വികാരവും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ നയം മാറ്റുന്നത്.

 ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കു കൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കേണ്ടിവരും; സൗകര്യം ഒരുക്കാന്‍ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍

അടുത്തു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പ്രവാസികള്‍ക്കുള്ള സൗകര്യങ്ങള്‍ നിശ്ചയിക്കും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ഇന്ത്യയൊഴിച്ചുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ തിരിച്ചുകൊണ്ടുപോയിരുന്നു. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ വിമാനസര്‍വീസുകളൊന്നും പുനരാരംഭിക്കാനാവില്ലെന്നും ഇന്ത്യാക്കാര്‍ വിദേശത്ത് കഴിയണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാിന്റെ നിലപാട്. അതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

അതേസമയം, ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. ആറു ഗള്‍ഫ് രാജ്യങ്ങളിലുമായി 133 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുഎഇയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത രണ്ട് ആഴ്ച നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

ഗള്‍ഫിലെ സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ കൊവിഡ് തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍. സൗദി, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലാണ് കൊവിഡ് ബാധിതരിലേറെയും. സൗദിയില്‍ 5,862 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മലയാളികളുള്‍പ്പെടെ 186 പേര്‍ ഇന്ത്യക്കാരാണെന്നു ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പരമാവധി രണ്ടു ലക്ഷം പേര്‍ക്കു കൊവിഡ് ബാധയേല്‍ക്കുമെന്നാണ് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Keywords:  Central govt decided to bring back pravasi Indians, Thiruvananthapuram, News, Politics, Health, Health & Fitness, Flight, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia