കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രസര്‍കാര്‍
Sep 1, 2021, 19:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 01.09.2021) കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. തമിഴ്‌നാട്, കര്‍ണാടക സര്‍കാരുകളോടാണ് കേന്ദ്രസര്‍കാര്‍ ഇക്കാര്യം നിര്‍ദേശിച്ചത്. ഇരു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ചയിലാണു നിര്‍ദേശം.
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. കേരളത്തില്‍ നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14 മുതല്‍ 19 ശതമാനം വരെയാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളിലേക്ക് വ്യാപനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഒരു പ്രധാന അവധിയാഘോഷ കേന്ദ്രമെന്ന നിലയില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ശക്തമായ നിരീക്ഷണങ്ങള്‍ ഏര്‍പെടുത്തേണ്ടതും സഞ്ചാര നിയന്ത്രണവും അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.
Keywords: Central government demands to increase vaccination of districts in borders of Kerala, Chennai, News, Karnataka, Warning, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
